thirur
തിരൂർ വെറ്റില

തൃശൂർ: കാർഷിക സർവകലാശാലയിലെ ബൗദ്ധിക സ്വത്താവകാശ സെല്ലിന്റെ നേതൃത്വത്തിൽ നടന്ന ശ്രമഫലങ്ങളുടെ ഭാഗമായി തിരൂർ വെറ്റിലയ്ക്ക് ഭൗമസൂചക പദവി. സർവകലാശാലയുടെ ശ്രമഫലമായി ഭൗമസൂചക പദവിയിലെത്തിയ പത്താം ഉത്പന്നമാണ് തിരൂർ വെറ്റില.

കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പാണ് ഉത്പന്നങ്ങൾക്ക് ഭൗമസൂചക പദവി നിശ്ചയിച്ചു നൽകുന്നത്. തിരൂർ വെറ്റില ഉദ്പാദക സംഘമാണ് ഭൗമസൂചകത്തിന്റെ പ്രൊപ്രൈറ്റർ. തിരൂരിലെ വെറ്റിലക്കൃഷി എതാണ്ട് 270 ഹെക്ടർ സ്ഥലത്താണ് നടക്കുന്നത്. തിരൂർ, തിരൂരങ്ങാടി, വേങ്ങര, താനൂർ, കുറ്റിപ്പുറം, എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലാണ് വെറ്റിലക്കൃഷി ചെയ്യുന്നത്.

അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കാണ് കൂടുതലായി കയറ്റി അയയ്ക്കുന്നത്. രാജ്യത്ത് വടക്കെ ഇന്ത്യയിലാണ് തിരൂർ വെറ്റിലയ്ക്ക് കൂടുതൽ പ്രിയം. ആദ്യ കാലങ്ങളിൽ ദിവസവും നിരവധി വാഗണുകളിൽ തിരൂർ വെറ്റില കയറ്റി വിട്ടിരുന്നു.

പ്രത്യേകതകൾ
എരിവു കൂടുതലുള്ള ഇനമാണ് തിരൂർ വെറ്റില.

കൃഷി ചെയ്യുന്നവ പുതുക്കൊടി, നാടൻ ഇനങ്ങൾ

പുതുക്കൊടി എന്നയിനമാണ് കയറ്രുമതി ചെയ്യുന്നത്

ഔഷധഗുണങ്ങൾ
ക്ലോറോഫിൽ, യൂജിനോൽ, ഐഡോയൂജിനോൽ, മാസ്യം എന്നിവ തിരൂർ വെറ്റിലയിൽ കൂടുതലുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഭൗമസൂചക പദവി ലഭിച്ച മറ്റ് ഉത്പന്നങ്ങൾ
വയനാടൻ ഗന്ധകശാല
വയനാടൻ ജീരകശാല
പൊക്കാളി അരി
കൈപ്പാട് അരി
വാഴക്കുളം പൈനാപ്പിൾ
മദ്ധ്യകേരളത്തിലെ ശർക്കര
നിലമ്പൂർ തേക്ക്
മറയൂർ ശർക്കര
ചെങ്ങാലിക്കോടൻ നേന്ത്രക്കായ

കമ്പോള സാദ്ധ്യത വർദ്ധിക്കും
ഗൃഹവൈദ്യത്തിലും ആയുർവേദ ചികിത്സാ വിധികളിലും തിരൂർ വെറ്റിലയ്ക്ക് കൂടുതൽ പ്രധാന്യം നൽകുന്നത് കമ്പോള സാദ്ധ്യത വർദ്ധിക്കും.
- ഡോ. ഇന്ദിരാദേവി, കാർഷിക സർവകലാശാലാ ഗവേഷണ വിഭാഗം മേധാവി