ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിനെതിരെ സി.ബി.ഐയുടെ ലുക്കൗട്ട് നോട്ടീസിന് പിന്നാലെ അപ്രതീക്ഷിതമായി വാർത്താസമ്മേളനം നടത്തി പി.ചിദംബരം. ഐ.എൻ.എക്സ് മീഡിയ കേസിൽ തനിക്കെതിരെ കുറ്റപത്രമില്ലെന്ന് വാർത്താസമ്മേളനത്തിൽ ചിദംബരം പറഞ്ഞു.ഒളിച്ചോടിയിട്ടില്ലെന്നും നിയമസംരക്ഷണത്തിനായുള്ള ശ്രമത്തിലാണെന്നും പി.ചിദംബരം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം വാർത്താസമ്മേളനത്തിന് പിന്നാലെ സി.ബി.ഐ കോൺഗ്രസ് ആസ്ഥാനത്ത് എത്തിയിട്ടുണ്ട്.
കോടതി വിധി വന്നയുടൻ അദ്ദേഹം ഡ്രൈവറെയും ക്ലാർക്കിനെയും വഴിയിൽ ഇറക്കിവിട്ടശേഷം സ്വയം കാറോടിച്ച് പോയെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ചിദംബരം ഒളിച്ചോടിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും മുതിർന്ന കോൺഗ്രസ് നേതാവുമായ കപില്‍ സിബല്‍ വിശദീകരിച്ചിരുന്നു. ചിദംബരം സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് ലുക്കൗട്ട് സർക്കുലർ. .