കൊച്ചി: ഒബ്റോൺ മാളിൽ ടർക്വോയ്‌സ് ഇവന്റ്‌സ് ആൻഡ് എന്റർടെയ്‌ൻമെന്റ്‌സിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന എത്നിക് വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും പ്രദർശന - വിപണന മേള നാളെ (ആഗസ്‌റ്റ് 23) ആരംഭിക്കും. വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും വളരെ വിപുലമായ ശേഖരം മേളയിൽ ഒരുക്കിയിട്ടുണ്ടെന്ന് സെന്റർ മാനേജർ ജോജി ജോൺ പറഞ്ഞു. ഒബ്‌റോൺ മാളിന്റെ 11-ാം വാർഷികം 150 നാൾ നീളുന്ന മികച്ച ഷോപ്പിംഗ് അനുഭവമാക്കുന്നതിന്റെ ഭാഗമായാണ് മേള. മൂന്നുദിവസം നീളുന്ന മേള 25ന് സമാപിക്കും.