തങ്ങൾക്ക് അത്യാവശ്യമായ സാനിറ്ററി പാഡുകൾ അഥവാ പറ്റുതുണികൾ സൗജന്യമായി നൽകണമെന്ന ആവശ്യം സ്ത്രീകൾ ഉന്നയിക്കാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. സാനിറ്ററി നാപ്കിനുകൾ ഒരു കാരണവശാലും ഒഴിച്ചുകൂടാൻ ആകാത്തത് ആയതിനാലും, ആർത്തവം ഒരു സാധാരണ ശാരീരിക പ്രക്രിയയാണെന്നുമുള്ളതാണ് സ്ത്രീകളുടെ വാദം. എന്നാൽ സൗജന്യമായി അല്ലെങ്കിലും നിരവധി തവണ ഉപയോഗിക്കാൻ സാധിക്കുന്ന സാനിറ്ററി പാടുകൾ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഡൽഹി ഐ.ഐ.ടിയിലെ ഏതാനും വിദ്യാർത്ഥികൾ.
ഇവിടുത്തെ സാൻഫി എന്ന സ്റ്റാർട്ടപ്പിലൂടെയാണ് വിദ്യാർത്ഥികൾ ഈ കണ്ടുപിടുത്തം നടത്തുന്നത്. ഡൽഹി സർവ്വകലാശാലയിലെ അവസാന വർഷ വിദ്യാർത്ഥികളായ അർച്ചിത് അഗർവാൾ, ഹരി ഷെരാവത്ത് എന്നിവരാണ് താങ്കളുടെ പൊഫസർമാരുടെ സഹായത്തോടെ ഈ സംരംഭം തുടങ്ങുന്നത്. തങ്ങളുടെ സാനിറ്ററി പാഡിന് ഇവർ പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്. ഈ നാപ്കിനുകൾ അങ്ങനെ ചുമ്മാ ഉപയോഗിച്ച് കളയാവുന്നതല്ല.
120 തവണ വരെ വാഴനാരുകൾ കൊണ്ട് നിർമിക്കുന്ന ഈ നാപ്കിനുകൾ ഉപയോഗിക്കാനാകും എന്നാണ് നിർമാതാക്കൾ പറയുന്നത്. രണ്ടു വർഷം വരെ ഇവ ഈടുനിൽക്കും. ഈടുള്ളവയായതിനാൽ ഇവയ്ക്ക് നല്ല വിലയായിരിക്കും എന്ന് കരുതിയെങ്കിൽ തെറ്റി. ഈ സാനിറ്ററി പാഡുകളുടെ ഒരു പാക്കറ്റിന് 199 രൂപ മാത്രമേയുള്ളൂ. സാധാരണ സാനിറ്ററി പാഡുകൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയും പരിസ്ഥിതിക്ക് ദോഷം ഉണ്ടാക്കുന്നവയുമാണെന്നും ഇതിന്റെ നിർമാതാക്കൾ പറയുന്നു.