baba-ramdev

യോഗഗുരുവും പതജ്ഞലി ബ്രാൻഡ് ഉത്പന്നങ്ങളുടെ അമരക്കാരനുമായ ബാബ രാംദേവിന്റെ ആത്മകഥ പ്രസിദ്ധീകൃതമാകുന്നു. രാംദേവിന്റെ ജനനനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സന്യാസത്തിന്റെ വഴിയിലേക്കെത്തിയതിനെ കുറിച്ചുമുള്ള വെളിപ്പെടുത്തലുകളാണ് പുസ്തകത്തിലുള്ളത്. മൈ ലൈഫ് മൈ മിഷൻ എന്ന ആത്മകഥയിലൂടെ തന്റെ ജീവിതം തന്റെ ജീവിതം ബാബ രാംദേവ് പറയുകയാണ്

ramdev

രാംദേവിന്റെ ആദ്യകാല ജീവിതം, ആദ്ധ്യാത്മിക ജീവിതം, യോഗയോടുള്ള താല്പര്യം, പതഞ്ജലിയുടെ ആരംഭം എന്നിവയ്ക്ക് പുറമേ വിവാദങ്ങളും പുസ്തകത്തിൽ പ്രതിപാദിക്കുന്നു. തന്റെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയുംകുറിച്ചും ആത്മകഥയിൽ രാംദേവ് വെളിപ്പെടുത്തുന്നു. പെൻഗ്വിൻ റാൻഡം ഹൗസ് പ്രസിദ്ധീകരിക്കുന്ന പുസ്തകം മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ഉദയ് മഹുർകറുമായി ചേര്‍ന്നാണ് രാംദേവ് എഴുതുന്നത്.

ഹരിയാനയിലെ ഒരു ഗ്രാമത്തിൽ ജനിച്ച് ബാബ രാംദേവിലേക്കുള്ള യാത്രയാണ് പുസ്തകം. രാംദേവിന്റെ കുട്ടിക്കാലം, യോഗ, അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ശത്രുക്കളും, പതഞ്ജലിയുടെ തുടക്കവും വളർച്ചയും തുടങ്ങിയ കാര്യങ്ങൾ പുസ്തകത്തിൽ രാംദേവ് പറയുന്നു.