ദുബായ് : പാകിസ്ഥാനി ക്രിക്കറ്റ് താരം ഹസൻ അലി ഇന്ത്യൻ വനിതയെ യു.എ.ഇയിൽ വച്ച് ജീവിത സഖിയാക്കി.എമിറേറ്റ്സ് എയർ ലൈൻസിൽ ഫ്ളൈറ്റ് എൻജിനീയറായ ഷാമിയ ആർസൂ ആണ് വധു. ഹരിയാന സ്വദേശിയായ ആർസൂവിന്റെ ബന്ധുക്കൾ. ഡൽഹിയിലുണ്ട്. ഇന്ത്യക്കാരിയെ വിവാഹം കഴിക്കുന്ന നാലാമത്തെ പാകിസ്ഥാൻ ക്രിക്കറ്ററാണ് ഹസൻ അലി. നേരത്തെ സഹീർ അബാസ്, മൊഹ്സിൻ ഖാൻ, ഷൊയ്ബ് മാലിക്ക് എന്നിവർ ഇന്ത്യക്കാരെ കല്യാണം കഴിച്ചിരുന്നു.