ലിസ്ബൺ : അടുത്ത കൊല്ലം താൻ ഒരു പക്ഷേ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കുമെന്ന് പോർച്ചുഗീസ് സൂപ്പർ ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റെണാൾഡോ. കഴിഞ്ഞദിവസമാണ് 34 കാരനായ ക്രിസ്റ്റ്യാനോ വിരമിക്കലിനെക്കുറിച്ച് മനസ് തുറന്നത്.ലൈംഗികാരോപണത്തിൽ ക്രിമിനൽ അന്വേഷണം നേരിടേണ്ടിവന്നത് അഭിമാനമത്തിനേറ്റ ക്ഷതമായിരുന്നുവെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.