കേരളത്തിന്റെ പരമ്പരാഗത ശൈലിയിലുള്ള ഈ തറവാട് വീട് കേരളത്തിലെവിടെയാണെന്ന് അന്വേഷിച്ച് പോകണ്ട. ഈ വീട് അങ്ങ് ജപ്പാനിലാണുള്ളത്. ജപ്പാനിലെ നയോഗ പട്ടണത്തിന് അടുത്തുള്ള ഇനിയുമ എന്ന സ്ഥലത്തെ 'ദി ലിറ്റിൽ വേൾഡ് മ്യൂസിയം ഓഫ് മാൻ ' എന്ന ഓപ്പൺ എയർ മ്യൂസിയത്തിൽ പോയാൽ നിങ്ങൾക്ക് ഈ വീട് കാണാം. 22 രാജ്യങ്ങളിൽ നിന്നുള്ള വീടുകൾ ഈ ഓപ്പൺ എയർ മ്യൂസിയത്തിലുണ്ട്. ജാസിം മൗല കിര്യത്ത് എന്ന യുട്യൂബറുടെ ' ജാസ് ലൈവ് ' എന്ന വീഡിയോയിൽ ഈ വീടിന്റെ വിശേഷങ്ങളറിയാം.
.
അന്ത്രോപോളജിക്കൽ മ്യൂസിയവും അമ്യൂസ്മെന്റ് പാർക്കുമായി 1970ൽ നിർമ്മിതായിരുന്നു ഈ മ്യൂസിയം.പിന്നീടാണ് വിവിധ രാജ്യങ്ങളിലെ വീടുകൾ ഇവിടെ നിര്‍മ്മിച്ചത്. 1500 യെൻ ആണ് പ്രവേശന ഫീസ്. കേരളത്തിലെ ഒരു പഴയ തറവാടിനെ അനുസ്മരിപ്പിക്കുന്ന വീടാണ് ഇവിടെ ഇന്ത്യയെ പ്രതിനിധീകരിച്ചു നിര്‍മ്മിച്ചിരിക്കുന്നത്. 'ചനകത്ത് വീട് ' എന്നാണ് ഈ വീടിന്റെ പേര്.
വെട്ടുകല്ല് കൊണ്ടാണ് വീട് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നും കയറ്റുമതി ചെയ്ത വസ്തുക്കളാണ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്അതുകൊണ്ടുതന്നെയാണ് കേരളത്തനിമ പൂർണമായി നിലനിറുത്താനായത്. നീളൻ വരാന്തയും, ചാരുകസേരയും, നാലുകെട്ടും, എല്ലാം ഇവിടെയുണ്ട്. നമ്മുടെ പഴയ തറവാടുകളിലെ ഫർണിച്ചർ പോലും ഇവിടെ കാണാൻ കഴിയും.
അതത് രാജ്യങ്ങളിലെ വീടുകൾ മാത്രമല്ല അവിടുത്തെ തനിനാടൻ ആഹാരം നവരെ ഈ മ്യൂസിയത്തിൽ ലഭിക്കും. മ്യൂസിയത്തില്‍ ഓരോ രാജ്യങ്ങളിലെയും സാംസ്കാരിക ഉത്സവങ്ങളും കലാപരിപാടികളും ഇവിടെ അരങ്ങേറാറുണ്ട്.