priyanka-chopra-

ഇസ്ലാമാബാദ്: ബോളീവുഡ് താരം പ്രിയങ്ക ചോപ്രയെ യൂണിസെഫിന്റെ ഗുഡ്‍വിൽ അംബാസഡർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പാകിസ്ഥാൻ. കാശ്മീർ വിഷയത്തിൽ ഇന്ത്യയെ പിന്തുണച്ചതിനാലാണ് പാക് മന്ത്രി ശിരീൻ മസാരി പ്രിയങ്കയ്ക്കെതിരെ രംഗത്തെത്തിയത്.

കാശ്മീർ വിഷയത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാടിനെ അനുകൂലിക്കുന്ന ഒരാൾ യൂണിസെഫിന്റെ ഗുഡ്‍വിൽ അംബാസഡർ സ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്ന് മസാരി കത്തിൽ വ്യക്തമാക്കുന്നു.

''ഫാസിസം, കൂട്ടക്കൊല, വംശീയവിദ്വേഷം എന്നിവയിലൂന്നിയുള്ള നാസി സിദ്ധാത്തിനോട് സമാനമാണ് മോദി നയിക്കുന്ന ബി.ജെ.പി സർക്കാരിന്റെ നയങ്ങൾ. ഇതിനെയാണ് പ്രിയങ്ക ചോപ്ര പരസ്യമായി പിന്തുണച്ചത്. ഇന്ത്യൻ പ്രതിരോധമന്ത്രി പാക്കിസ്ഥാനെതിരെ നടത്തിയ ആണവഭീഷണിയെയും പ്രിയങ്ക പിന്തുണച്ചു''- കത്തിൽ മന്ത്രി പറയുന്നു