chandrayan-2

ബെംഗളുരു: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 2 ചന്ദ്രന്റെ സമീപത്തേക്ക് കൂടുതൽ അടുക്കുന്നു. അതേസമയം ചന്ദ്രനെ വലം വച്ചുകൊണ്ടിരിക്കുകയായിരുന്ന ചന്ദ്രയാൻ 2 ന്റെ സഞ്ചാര പഥം ക്രമീകരിക്കൽ ഇന്ന് വിജയകരമായി അവസാനിച്ചു. ഇതോടെ ചന്ദ്രയാൻ 2 ചന്ദ്രനോട് കൂടുതൽ അടുത്തത്.ആഗസ്റ്റ് 20 രാവിലെയാണ് ചന്ദ്രയാൻ 2 ഭൂമിയുടെ ഭ്രമണപദത്തിൽ നിന്നും പുറത്ത് വന്ന് ചന്ദ്രന്റെ ഭ്രമണപരിധിയിലേക്ക് പ്രവേശിക്കുന്നത്.

ആഗസ്റ്റ് 21 ബുധനാഴ്ച ഉച്ചസമയത്ത് 12.50 നാണ് പേടകത്തിലെ പ്രൊപ്പൽഷൻ സംവിധാനം പ്രവർത്തിച്ചുകൊണ്ട് ചന്ദ്രന്റെ പേടകത്തിന്റെ സഞ്ചാരപഥം ക്രമീകരിക്കുന്ന പ്രക്രിയ പൂർത്തിയായത്. ഇതിന് 1228 സെക്കന്റ് സമയമാണ് എടുത്തത്. ചന്ദ്രനിൽ നിന്നും 118 കിലോമീറ്റർ അടുത്ത ദൂരവും 4412 കിലോമീറ്റർ കൂടിയ ദൂരവും ഉള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ നിലവിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ആഗസ്റ്റ് 28, 30 സെപ്തംബർ ഒന്ന് തീയ്യതികളിൽ വീണ്ടും ചന്ദ്രയാൻ 2വിന്റെ ഭ്രമണപഥം വീണ്ടും ക്രമീകരിച്ച് ചന്ദ്രോപരിതലത്തോട് അടുപ്പിക്കും.

അവസാനത്തെ ഭ്രമണപഥമായ ചന്ദ്രന്റെ 100 കിലോമീറ്റർ പരിധിയിൽ പേടകം എത്തിക്കഴിഞ്ഞാല്‍ ഭ്രമണപഥത്തിൽ നിന്നും വിക്രം ലാൻഡർ വേർപെടും. ഇത് സംഭവിക്കുന്നത് സെപ്തംബർ നാലിനാണ്. ഇതോടെ ചന്ദ്രനിലിറങ്ങാനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുകയായി. സെപ്തംബർ ഏഴിന് രാത്രി 1.40ന് പേടകത്തെ ചന്ദ്രനിലിറക്കാനാണ് ശാസ്ത്രജ്ഞരുടെ പദ്ധതി. വിക്രം ലാന്റർ വേർപെട്ടതിന് ശേഷവും ഓർബിറ്റർ മോഡ്ൾ അടുത്ത ഒരു വർഷത്തോളം ചന്ദ്രനെ വലം വയ്ക്കും. റോവർ ശേഖരിക്കുന്ന വിവരങ്ങൾ ഭൂമിയിലേക്ക് അയക്കുന്നതുൾപ്പെടെയുള്ള ചുമതല ഈ ഓർബിറ്ററിനാണ്.

#ISRO
Second Lunar bound orbit maneuver for #Chandrayaan2 spacecraft was performed successfully today (August 21, 2019) beginning at 1250 hrs IST

For details please visit https://t.co/cryo8a7qre pic.twitter.com/MpiktQOyX6

— ISRO (@isro) August 21, 2019