ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന തങ്കം എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ നായകനാകുന്നു.ശ്യാം പുഷ്കരന്റെ തിരക്കഥയിലാണ് തങ്കം ഒരുങ്ങുന്നത്.ദിലീഷ് പോത്തന്റെ സിനിമയിൽ വിനീത് ശ്രീനിവാസൻ ആദ്യമായാണ് അഭിനയിക്കുന്നത്.ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ ഒടുവിൽ പാലക്കാട് ആരംഭിക്കും. കോയമ്പത്തൂരാണ് മറ്റൊരു ലൊക്കേഷൻ.തിരക്കഥയുടെ അവസാന മിനുക്കുപണിയിലാണ് ശ്യാം പുഷ്കരൻ.മഹേഷിന്റെ പ്രതികാരത്തിനുശേഷം ശ്യാം പുഷ്കരനും ദിലീഷ് പോത്തനും ഒന്നിക്കുന്ന ചിത്രമാണിത്. നായികയെ തീരുമാനിച്ചിട്ടില്ല.
പുതുവർഷത്തിൽ ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്.ഈ ചിത്രത്തിന്റെ തിരക്കഥയും ശ്യാം പുഷ്കരന്റേതാണ്. അതേസമയം വിനീത് ശ്രീനിവാസൻ അഭിനയിച്ച തണ്ണീർ മത്തൻ ദിനങ്ങൾ മികച്ച അഭിപ്രായവും കളക് ഷനും നേടി മുന്നേറുകയാണ്.രവി പദ്മനാഭൻ എന്ന വിനീത് കഥാപാത്രവും ഏറെ ശ്രദ്ധേയമാണ്.മനോഹരമാണ് വിനീതിന്റെ പുതിയ റിലീസ്. ഒക്ടോബറിൽ മനോഹരം തിയേറ്ററിലെത്തും.താൻ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയുടെ എഴുത്തു ജോലിയിലാണ് വിനീത് ഇപ്പോൾ.