വിജയ് സേതുപതിയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമായ ഉപ്പെണ്ണ യുടെ ചിത്രീകരണം ഹൈദരാബാദിൽ തുടങ്ങി. നവാഗതനായ ബുച്ചി ബാബു സന യാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ വില്ലൻ കഥാപാത്രമാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. നായികയുടെ അച്ഛന്റെ വേഷം. കൃതി ഷെട്ടിയാണ് നായിക.
രാജശേഖർ അനിംഗി , പാഞ്ച വൈഷ്ണവ് തേജ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ . മലയാളിയായ ശ്യാം ദത്ത് സൈനുദീനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ദേവി ശ്രീ ദേവി ശ്രീ പ്രസാദ് സംഗീതം നിർവഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവീ മേക്കേഴ്സ് ആണ്.
വിജയ് സേതുപതിയുടെ ആദ്യ തെലുങ്ക് ചിത്രമായ സെയ് രാ നരസിംഹ റെഡ്ഢിയുടെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. മലയാളത്തിൽ മോഹൻലാൽ ആണ് ടീസർ അവതരിപ്പിച്ചിരിക്കുന്നത്.
രാജ പാണ്ടി എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്.ചിരഞ്ജീവി നായകനാകുന്ന ചിത്രത്തിൽ അമിതാഭ് ബച്ചനുൾപ്പെടെ വൻ താരനിരയാണ് അണിനിരക്കുന്നത്.