വൻ ഔഷധശേഖരം അടങ്ങിയിട്ടുള്ള സസ്യമാണ് ബ്രഹ്മി . അകാലവാർദ്ധക്യം അകറ്റാൻ പാരമ്പര്യ വൈദ്യന്മാർ ഉപയോഗിച്ചിരുന്നു ഓർമ്മശക്തി, മസ്തിഷ്കത്തിന്റെ മികച്ച പ്രവർത്തനം എന്നിവ ഉറപ്പാക്കുന്നു ഈ അദ്ഭുത സസ്യം. ബ്രഹ്മിനീര് വെണ്ണയുമായി ചേർത്തോ ബ്രഹ്മി തണലിൽ ഉണക്കിപ്പൊടിച്ചത് തേനിലോ പാലിലോ ചേർത്തോ കഴിക്കുന്നത് കുട്ടികളുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കും.
പ്രമേഹമുള്ളവർ ദിവസവും രാവിലെ ഒരു ടേബിൾ സ്പൂൺ ബ്രഹ്മിനീര് കുടിച്ചാൽ രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാം. കൊളസ്ട്രോൾ നിയന്ത്രിച്ച് ഹൃദയത്തെയും സംരക്ഷിക്കുന്നു . ശബ്ദശുദ്ധിക്കും ഒച്ചയടപ്പ് പരിഹരിക്കാനും ഉത്തമം.
ഗർഭിണി ബ്രഹ്മി കഴിച്ച് ഗർഭസ്ഥ ശിശുവിന്റെ മസ്തിഷ്ക വികാസം ഉറപ്പാക്കാം. രക്തശുദ്ധീകരണത്തിനും ചർമ്മത്തിന്റെ ആരോഗ്യവും യൗവനവും സംരക്ഷിക്കാനും സഹായിക്കും. ചർമ്മത്തിലെ അലർജികൾക്ക് പ്രതിവിധിയാണ്. മുടി തഴച്ചു വളരാനും അകാലനരയും താരനും അകലാനും ബ്രഹ്മിയിട്ട് കാച്ചിയ എണ്ണ തേയ്ക്കുക. ഉറക്കക്കുറവും വിഷാദവും മാനസിക പിരിമുറുക്കവും ഇല്ലാതാക്കാൻ ബ്രഹ്മിനീര് കഴിക്കുക.