1. കെവിന്‍ കൊലക്കേസില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ അടക്കം 10 പ്രതികള്‍ കുറ്റക്കാര്‍ എന്ന് കോടതി. ഒന്ന് മുതല്‍ നാല് വരെയും ആറ് മുതല്‍ ഒമ്പത് വരെയും പ്രതികള്‍ കുറ്റക്കാര്‍. നീനുവിന്റെ അച്ഛന്‍ ചാക്കോ കുറ്റക്കാരന്‍ അല്ലെന്ന് നിരീക്ഷിച്ച കോടതി, നാല് പ്രതികളെ വെറുതെ വിട്ടു. കേസില്‍ ശിക്ഷാ വിധി മറ്റന്നാള്‍. നിനുവിന്റെ പിതാവ് ചാക്കോയെ വെറുതെ വിട്ടത് ദുഖകരം എന്ന് കെവിന്റെ പിതാവ് ജോസഫ്. നാല് പേരെ വെറുതേ വിട്ടത് ശരിയല്ല. എല്ലാവര്‍ക്കും ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷിച്ചത്. വിട്ടയച്ചവര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പിതാവ്
2. കേസ് ദുരഭിമാന കൊലയായി പരിഗണിച്ചതിനാല്‍ പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിക്കാം. റെക്കോര്‍ഡ് വേഗത്തില്‍ വിചാരണ പൂര്‍ത്തി ആക്കിയാണ് കോടതി വിധി പറയുന്നത്. ആഗസ്റ്റ് 14ന് കേസില്‍ വിധി പറയാന്‍ ഇരുന്ന കോടതി ദുരഭിമാന കൊലയെന്ന പ്രോസിക്യൂഷന്‍ വാദത്തില്‍ അവ്യക്തത ഉള്ളത് കൊണ്ട് വീണ്ടും ഇരുപക്ഷത്തിന്റെയും വിശദീകരണം കേട്ടിരുന്നു. കെവിന് നീനുവിനെ വിവാഹം ചെയ്ത് നല്‍കാമെന്ന് അച്ഛന്‍ ചാക്കോ ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ പറഞ്ഞത് കണക്കില്‍ എടുത്താണ് ചാക്കോയെ വെറുതെ വിട്ടത് എന്ന് വിവരം
3. മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിന് ഇടയാക്കിയ വാഹനം ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ എന്ന് തെളിയിക്കുന്ന വിരലടയാളം ഫൊറന്‍സിക് വിഭാഗത്തിന്. ഡ്രൈവിംഗ് സീറ്റിലെ സീറ്റ് ബെല്‍റ്റിലെ വിരലടയാളം ശ്രീറാമിന്റേത്. എന്നാല്‍ സ്റ്റിയറിംഗില്‍ നിന്നുള്ള വിരലടയാളങ്ങളും ലെതര്‍ സീറ്റ് കവറിലെ വിരലടയാളങ്ങളും വ്യക്തമല്ലെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. വാഹനം ഓടിച്ചത് ശ്രീറാം ആണെന്ന് സാക്ഷി മൊഴികള്‍ ശരി വയ്ക്കുന്നതാണ് ഫൊറന്‍സിക് വിഭാഗത്തിന്റെ കണ്ടെത്തല്‍
4. അതേസമയം, വാഹനം ഓടിച്ചപ്പോള്‍ ശ്രീറാം മദ്യപിച്ചിരുന്നു എന്ന് തെളിയിക്കാനുള്ള മതിയായ തെളിവുകള്‍ ഇനിയും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം. നേരത്തെ അപകടം നടന്ന് നിമിഷങ്ങള്‍ക്ക് അകം മ്യൂസിയം പൊലീസ് സ്ഥലത്ത് എത്തിയതായുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സംഭവത്തിന് ദൃക്സാക്ഷിയായ ഇരുചക്ര വാഹന യാത്രക്കാരനെ പൊലീസ് മടക്കി അയ്ക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. പുതിയ തെളിവുകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ സംഭവത്തില്‍ പൊലീസിന്റെ ഒത്തു കളി ഒന്നുകൂടെ വ്യക്തമാവുക ആണ്.
5. ഐ.എന്‍.എക്സ് മീഡിയാ അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ ധനമന്ത്രി പി. ചിദംബരത്തെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യുന്നു. നീക്കം, ഇന്നലെ രാത്രിയില്‍ ചോദ്യം ചെയ്യലിനോട് ചിദംബരം സഹകരിക്കാതിരുന്ന സാഹചര്യത്തില്‍. പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഇന്ന് ചിദംബരത്തെ സി.ബി.ഐ കോടതിയില്‍ ഹാജരാക്കും. ഉച്ചയ്ക്ക് ഡല്‍ഹി റോസ് അവന്യൂ കോടതിയിലാണ് ഹാജരാക്കുക. നിലവില്‍, സി.ബി.ഐ ആസ്ഥാനത്തെ മൂന്നാം നമ്പര്‍ ലോക്കപ്പിലാണ് ചിദംബരം.
6. അതേസമയം, അറസ്റ്റ് ഭരണഘടനാ വിരുദ്ധം എന്ന് ചൂണ്ടിക്കാട്ടി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചതായും വിവരം. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയില്‍ ഇരിക്കുമ്പോഴാണ് അറസ്റ്റ് എന്നും വാദം. ചിദംബരത്തിന്റെ അറസ്റ്റ് കേന്ദ്രത്തിന്റെ രാഷ്ട്രീയ പകപോക്കല്‍ എന്ന് കോണ്‍ഗ്രസ്. മോദി സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല
7. കേന്ദ്ര ഏജന്‍സികള്‍ ചിദംബരത്തിന് എതിരെ നിരത്തുന്നത് കള്ള തെളിവുകള്‍. അന്വേഷണവുമായി ചിദംബരം എല്ലാകാലത്തും സഹകരിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയില്‍ ഇരിക്കുമ്പോള്‍ ആണ് അറസ്റ്റ് എന്നും കോണ്‍ഗ്രസ്. ഐ.എന്‍.എക്സ് മീഡിയ കേസില്‍ ഏറെ നാടകീയ നീക്കങ്ങള്‍ക്ക് ഒടുവില്‍ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് ചിദംബരത്തെ സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത് ഇന്നലെ രാത്രി. അതിനിടെ, കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ാര്‍ത്തി ചിദംബരത്തെയും ചോദ്യം ചെയ്യലിന്റെ ഭാഗമാക്കാന്‍ നീക്കം. കാര്‍ത്തി ചിദംബരം ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. കാര്‍ത്തിയുടെ ജാമ്യം റദ്ദാക്കാനായി സി.ബി.ഐ അപേക്ഷ നല്‍കും. കേന്ദ്രത്തിന്റെത് രാഷ്ട്രീയ പകപോക്കല്‍ എന്ന് കാര്‍ത്തി ചിദംബരം
8. ജീവനക്കാര്‍ക്കായി വിചിത്ര നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് കേരള സര്‍വ്വകലാശാല. ഓഫീസിലെ രഹസ്യങ്ങള്‍ ചോരരുത് എന്നും മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കരുത് എന്നും രജിസ്ട്രാറുടെ സര്‍ക്കുലര്‍. രഹസ്യവിവരങ്ങള്‍ ചോര്‍ന്നാല്‍ ഫയല്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനും സെക്ഷന്‍ ഓഫീസര്‍ക്കും ആയിരിക്കും ഉത്തരവാദിത്വം എന്നും മുന്നറിയിപ്പ്. വിചിത്ര നിര്‍ദേശങ്ങള്‍ക്ക് കാരണം,യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളുടെ ബിരുദ ബിരുദാനന്തര മാര്‍ക്ക് ലിസ്റ്റിലെ പൊരുത്തക്കേടുകള്‍ പുറത്ത് വന്നതിന് പിന്നാലെ.
9. ഓഫീസില്‍ നിന്നും അറിയാന്‍ കഴിയുന്ന വിവരങ്ങളെല്ലാം ഔദ്യോഗിക രഹസ്യങ്ങള്‍ ആണെന്ന് സര്‍ക്കുലറില്‍ പരാമര്‍ശം. വിവരങ്ങള്‍ എല്ലാം പബ്ലിക് റിലേഷന്‍ ഓഫീസര്‍ മുഖേന മാത്രമേ കൈമാറാകൂ എന്നാണ് നിര്‍ദ്ദേശം. നേരത്തെ യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ പ്രതികളുടെ മാര്‍ക്ക് ലിസ്റ്റ് യൂണിവേഴ്സിറ്റി കോളേജിനെയും സര്‍വ്വകലാശാലയെയും പ്രതിരോധത്തില്‍ ആക്കിയിരുന്നു.