snoring

നിദ്രാ ശ്വസന തടസ രോഗം കാരണം ഉറക്കം നഷ്ടപ്പെടുന്നവരുടെ പ്രധാന പ്രശ്നം പകൽ സമയത്ത് ജോലിക്കിടെയായാൽ പോലും ഉറങ്ങിപ്പോകുകയെന്നുള്ളതാണ്. അപകടാവസ്ഥയിലുള്ള ജോലികൾ ചെയ്യുമ്പോഴോ ഡ്രൈവിംഗ് ചെയ്യുമ്പോഴോ ഒക്കെ ഇങ്ങനെ ഉറങ്ങിപ്പോയാൽ ജീവൻ തന്നെ അപകടത്തിലായേക്കാം. ഉറക്കക്കുറവ് കാരണം ജോലിയിൽ ഏകാഗ്രത കുറയും. ഓർമ്മക്കുറവ് ബാധിച്ചേക്കാം. വിഷാദരോഗം, അപസ്മാരം വരെ ഇത്തരക്കാർക്ക് പിടിപെടാവുന്നതാണ്.

നിദ്രാ ശ്വസന തടസം ഹൃദയാഘാതം, പക്ഷാഘാതം, ലൈംഗിക രോഗങ്ങൾ, പ്രമേഹം എന്നിവയിലേക്കും നയിച്ചേക്കാം. കൂർക്കംവലിക്കാരുടെ രക്തസമ്മർദ്ദം അനിയന്ത്രിതമായി ഉയരുന്നത് കൊണ്ടാണ് ഹൃദ്രോഗങ്ങൾക്കും പക്ഷാഘാതത്തിനും കാരണമായേക്കാമെന്ന് പറയുന്നത്.

രോഗം നിർണയിക്കാൻ

സ്ളീപ് സ്റ്റഡി യെന്ന രീതിയാണ് നിദ്രാ ശ്വസന തടസം കണ്ടുപിടിക്കാനായി ഉപയോഗിക്കുന്നത്. രോഗിയുടെ ഉറക്കം നിരീക്ഷിച്ച് രോഗബാധ എത്രത്തോളമാണെന്ന് കണ്ടുപിടിച്ച് ചികിത്സ നിർണയിക്കുകയാണ് ചെയ്യുന്നത്. രോഗാവസ്ഥയെ മൂന്ന് ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു. പ്രാഥമികാവസ്ഥയിൽ രോഗിയുടെ തൂക്കം കുറച്ചും വ്യായാമം ചെയ്തുമൊക്കെ രോഗശമനമുണ്ടാക്കാനാകും. എന്നാൽ തീവ്രത കൂടുന്നതിനനുസരിച്ച് കൂർക്കംവലി ഒഴിവാക്കാൻ യന്ത്ര സഹായം തേടേണ്ടിവരും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൂർക്കംവലി കൊണ്ടുള്ള ദോഷങ്ങൾ ഒഴിവാക്കാൻ ആദ്യം ശ്രദ്ധിക്കേണ്ടത് പൊണ്ണത്തടി കുറയ്ക്കുക തന്നെ. BMI 30ൽ കൂടുതലുള്ള ഒരാൾക്ക് കൂർക്കംവലി കൊണ്ടുള്ള പ്രശ്നങ്ങൾ വരാൻ സാധ്യത കൂടുതലാണ്. വ്യായാമം ശീലമാക്കുക വഴി ശരീരഭാരം കുറയ്ക്കാം. രോഗികൾ മദ്യപാനം/ പുകവലി പൂർണമായും ഒഴിവാക്കണം. തീവ്രമായ രോഗാവസ്ഥയിലുള്ളവർ കൂർക്കംവലി ഒഴിവാക്കാൻ യന്ത്ര സഹായം തേടുക.

ഡോ. ശ്രീജിത്ത് എം.ഒ,

Senior Consultant,

Pulmonary Medicine,

'Care n Cure" Talap,

Kannur