ലേക്ക് ഷാമ്പ്ലെയിൻ: ഒഴിവുസമയം ആഘോഷിക്കാൻ ഭർത്താവിനൊപ്പം മീൻ പിടിക്കാനിറങ്ങിയതാണ് ഡെബ്ബീ ഗെഡ്ഡെസ്. ചൂണ്ടയിൽ മീൻ കുടുങ്ങിയെന്നറിഞ്ഞപ്പോൾ ദമ്പതികൾക്ക് അതിയായ സന്തോഷം തോന്നി. എന്നാൽ മീനിനെക്കണ്ടയുടൻ സന്തോഷം അത്ഭുതമായി മാറി.
നോർത്ത് അമേരിക്കയിലെ ലേക്ക് ഷാമ്പ്ലെയിനില്‍ നിന്ന് കിട്ടിയ മീനിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. അതിന് രണ്ട് വായ ഉണ്ടായിരുന്നു. 'ബോട്ടിൽവച്ച് അതിനെ കിട്ടിയപ്പോൾ അത്ഭുതം തോന്നി. അതിന് രണ്ട് വായ ഉണ്ടായിരുന്നെങ്കിലും നല്ല ആരോഗ്യവും ഉണ്ടായിരുന്നു'-ഡെബ്ബീ ഗെഡ്ഡെസ് പറഞ്ഞു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.