ലൈംഗിക വിദ്യാഭ്യാസം പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണമെന്ന് നിരവധി പേർ വാദിക്കുന്നുണ്ട്.ലൈംഗികതയെപ്പറ്റി ശരിയായ അറിവില്ലാത്തത് കൊണ്ടാണ് പലപ്പോഴും ചെറിയ പ്രായത്തിലുള്ള കുട്ടികൾ അപകടത്തിൽ ചെന്ന് ചാടുന്നത്. സ്വന്തം ശരീരത്തെക്കുറിച്ചും അതിന്റെ അതിർവരമ്പുകളെക്കുറിച്ചും പല കുട്ടികൾക്കും അറിയില്ലെന്നതാണ് സത്യം. പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും ക്രൂരമായ ലൈംഗികചൂഷണത്തിന് ഇരയാകാറുണ്ടെന്നത് ഞെട്ടിക്കുന്നതാണ്. എന്നാൽ ലൈംഗികതയെപ്പറ്റി ക്ലാസ് എടുത്തതിന് ശേഷം ഒരു സംഘം സ്‌കൂൾ വിദ്യാർത്ഥികൾ തനിക്ക് മറുപടി എഴുതിയതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഡോക്‌ടറും എഴുത്തുകാരിയുമായ വീണ ജെ.എസ്. ഇനിയൊരിക്കലും പെൺശരീരങ്ങളെക്കുറിച്ച് വച്ച് താൻ തെറി പറയില്ലെന്ന് ഒരു വിദ്യാർത്ഥി എഴുതിയിരുന്നതാണ് തന്റെ ഏറ്റവും വലിയ നേട്ടമെന്നും ഡോക്‌ടർ ഫേസ്ബുക്ക് കുറിപ്പിൽ എഴുതുന്നു.
കുറിപ്പിന്റെ പൂർണരൂപം
Self promotion only. ഒടുക്കത്തെ warning അല്ല. Will repeat ;)
ഈ കഴിഞ്ഞ തിങ്കളാഴ്ച തലശ്ശേരിയിലെ ഒരു സ്കൂളിൽ ക്ലാസ്സ് എടുക്കാൻ പോയിരുന്നു. പ്ലസ് ടുവിൽ എന്നെ പഠിപ്പിച്ചു കഷ്ടപ്പെട്ട Sree Kumar സർ ആണ് ക്ലാസ്സ് എനിക്ക് അറേഞ്ച് ചെയ്ത് തന്നത്. ഇന്നാണ് കുട്ടികളുടെ feed back letters എന്റെ കയ്യിൽ എത്തുന്നത്.
നൂറ്റിഇരുപതോളം കത്തുകളിൽ നൂറിലധികം പേരും ഇനീം വരാൻ പറഞ്ഞു. പക്ഷെ ആറുപേരുടെ കത്തുകൾ ഇപ്രകാരം ആയിരുന്നു. "ഇന്നലെ വരാൻ പറ്റിയില്ല. Friends പറയുന്നത് കേട്ടു. ടീച്ചർ ഇനിയും വരണം." <3
വരുവാണെങ്കി പിക്ക് ചെയ്യാൻ വരാമെന്നും ഉണ്ട് ഒരു കത്തിൽ :)
കുട്ടികൾ അയച്ച കത്തിന്റെ ചില ഭാഗങ്ങൾ എഴുതാം.
1) ലൈംഗികബന്ധം എപ്പോൾ ആവാം എന്ന് മനസിലായി. (ഹ്യൂമൻ പാപ്പിലോമാ വൈറസ് പ്രകാരമുള്ള സദാചാരം പറഞ്ഞിരുന്നു. ഒരിക്കലും നേരത്തേ വിവാഹം കഴിക്കരുതെന്നും/ ലൈംഗികബന്ധം വൈകിപ്പിക്കണമെന്നും പറഞ്ഞു. വാക്‌സിനെപ്പറ്റി പറഞ്ഞിരുന്നു. അമ്മമാരോട് അവർ വീട്ടിൽ പോയി കാര്യങ്ങൾ പറയുകയും അമ്മമാർ അവരോട് വാക്‌സിൻ എടുക്കാമെന്നും പറഞ്ഞത്രേ.detailed ആയിരുന്നു കത്തുകൾ 💓)
2) സമ്മതമില്ലാതെ ആരെയും തൊടരുതെന്നു മനസിലായി.
3) പോക്‌സോ നിയമം പ്രകാരം പതിനെട്ടിന് താഴെയുള്ള കുട്ടികളുമായി ലൈംഗികബന്ധമോ അനുബന്ധപ്രശ്നങ്ങളോ ഉണ്ടാക്കരുതെന്നു മനസിലായി. (അപ്രകാരം സംഭവിച്ചാൽ എങ്ങനെയാണ് ഡോക്ടർ പരിശോധിക്കുക എന്ന് പറഞ്ഞു കൊടുത്തിരുന്നു. പതിനെട്ടു വയസ്സിൽ താഴെ ആണെങ്കിൽ പോലും പരിശോധനക്ക് സമ്മതിക്കേണ്ടത് ആത്യന്തികമായി ഓരോ വ്യക്തിയുമാണെന്ന് പറഞ്ഞുകൊടുത്തിരുന്നു. Body autonomy എന്നത് loco parentisനേക്കാൾ വലുതാണെന്ന് കുട്ടികൾ മനസിലാക്കി എന്നുറപ്പുണ്ട് )
4) സ്വയംഭോഗത്തെ പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറി.
5) സ്ത്രീയും പുരുഷനും എങ്ങനെയാണ് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് എന്ന് അവയവങ്ങളുടെ ചിത്രസഹിതം പറഞ്ഞു തന്നതിന് നന്ദി എന്ന് മറ്റൊരു കത്തിൽ.
6) ആണും ആണും വിവാഹം ചെയ്യുമെന്ന് അറിഞ്ഞു എന്ന് മറ്റൊരു കത്തിൽ <3
7) ആണിന് പെണ്ണാകാനും തിരിച്ചും ശസ്ത്രക്രിയ ഉണ്ടെന്ന് മനസിലായി.
8) പ്രസവത്തെക്കുറിച്ചു മനസിലായി.
Periods സമയത്ത് ബ്ലഡ് വരുന്നത് ഗർഭപാത്രത്തിലൂടെയാണെന്നു പറഞ്ഞപ്പോൾ "കുഞ്ഞാവയും കർപപാത്തത്തിലൂടെയാ വരാ അമ്മേ എന്ന് വിളിച്ചു പറഞ്ഞ എന്റെ കുഞ്ഞീവ <3
9) സ്തനങ്ങളുടെ ഷേപ്പുകളെ പറ്റി പറഞ്ഞതിന് നന്ദി .
10) oral സെക്സിനെ മുൻനിർത്തി പുരുഷന്മാരും എന്തുകൊണ്ട് കൃത്യമായ ശുചിത്വം പാലിക്കണമെന്നു പറഞ്ഞതിന് പലരും നന്ദി പറഞ്ഞു. മൂത്രം smell കൊണ്ട് കരഞ്ഞുവിളിച്ച ഒരു പെണ്ണ് ഇന്നും അതേ പടി ജീവിക്കുന്നുണ്ട് എന്റെ ജീവിതത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ തന്നെ. :(
11) കന്യാസ്‌തരം നേരത്തേ മുറിയാനുള്ള ഒരുപാട് സാദ്ധ്യതകൾ ഉണ്ടെന്ന് പറഞ്ഞു കൊടുത്തിരുന്നു. ഓരോരുത്തരുടെയും പ്രൈവസി മാനിക്കണമെന്നും പറഞ്ഞിരുന്നു. (അതുകൊണ്ടുതന്നെയാണ് അവരുടെ കത്തുകൾ ഇവിടെ ഇടാത്തതും. അപകടങ്ങൾ ഒളിഞ്ഞിരിക്കുന്ന ഈവയുടെ സംഭാഷണം അന്ന് ഇവിടെ പങ്കുവെച്ചിരുന്നു. അത്തരം കാര്യങ്ങൾ അധ്യാപകരെ അറിയിക്കാറുമുണ്ട്.)
12. ഒരു കുട്ടിയെങ്കിൽ ഒരു കുട്ടി. സമ്മതിക്കാതെ mixed ആയ ക്ലാസ്സ് എടുക്കില്ല എന്നതിന്റെ അർത്ഥം പോലും അവർ മനസിലാക്കിയത് ഒരുപാട് സന്തോഷം ഉണ്ടാക്കി.
13. ലിംഗത്തിന്റെ അളവിനെ പറ്റി പറഞ്ഞു. യോനി അത്ര പെട്ടെന്നു കാണാൻ ആവില്ലെന്നും രണ്ടു വശത്തേക്കും വിരലുകൾ കൊണ്ട് അകറ്റിയാലേ കാണൂ എന്നും പറഞ്ഞു. ആ അറിവുകൾക്ക് പെൺകുട്ടികൾ വരെ നന്ദി പറഞ്ഞു. (വിവാഹം കഴിഞ്ഞ ഒരു സുഹൃത്ത് അവന്റെ ആദ്യരാത്രി കഴിഞ്ഞപ്പോ ഇതൊന്നും കാണാനില്ലല്ലോ എന്ന് പറഞ്ഞത് ഞെട്ടിപ്പിച്ചൊന്നും ഇല്ലാ. ചുമ്മാ കുത്തിക്കേറാൻ ആരൊക്കെയോ അവരെയെല്ലാം പഠിപ്പിച്ചിട്ടുണ്ടല്ലോ !!! )
14. ഇനിയൊരിക്കലും പെൺശരീരങ്ങളെ വെച്ച് തെറി വിളിക്കില്ല എന്നൊരു കുട്ടി എഴുതി. ഇതാണ് എന്റെ achievement എന്ന് പറയാം അല്ലെ <3
15. ആണിന്റെ ശരീരത്തിലും ഗർഭപാത്രം ഉണ്ടാകാം എന്ന് മനസിലായി എന്ന് ഒരു കത്ത് (intersex detailing)
NB: സെക്സ് എങ്ങനെ ചെയ്യും എന്ന് പറഞ്ഞു കൊടുക്കൽ കൂടെയാണ് ലൈംഗികവിദ്യാഭ്യാസം എന്ന് എല്ലാവരും മനസിലാക്കുക. HPV ആണ് നമ്മുടെ സദാചാരആയുധം.
സെൽഫ് പ്രൊമോഷൻ പോസ്റ്റ് തന്നെയാണ്. എന്നേക്കാൾ നന്നായി ലൈംഗികവിദ്യാഭ്യാസം ആരെങ്കിലും കൊടുക്കുമെന്ന് വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. കാരണം എന്റെ ജീവിതാനുഭവങ്ങൾ ആണ് സംസാരിക്കാൻ എന്നെ അനുദിനം ശക്തയാക്കുന്നത്.
അപ്പൊ book for the classes. It will be one day session. Not less. കാശില്ലെന്നൊന്നും കരുതി ആരും വിളിക്കാതെ ഇരിക്കരുത്. കാശിനു വേണ്ടിയല്ല ക്ലാസ്സ് എടുക്കുന്നത്.
Kids will be safe with me. You can listen the class from outside dear teachers.
പഴയ മുപ്പത് സ്ലൈഡ് PPT ഇപ്പോ 140 കഴിഞ്ഞു ട്ടാ 😳😳