കൊച്ചി: ഔഡി കൊച്ചി, കോഴിക്കോട് ഷോറൂമുകളിൽ എല്ലാ മോഡലുകൾക്കും ഉത്സവകാല ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. കോംപാക്‌റ്ര് സെഡാനായ ഔഡി എ3യ്ക്ക് ഒരുവർഷത്തേക്ക് സൗജന്യ ഇൻഷ്വറൻസും അഞ്ചുവർഷം വരെ വാറന്റിയും ലഭ്യമാണ്. 29.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലും വാഹനങ്ങൾ ബുക്ക് ചെയ്യാം.

ഔഡി ക്യൂ5ന് ഒരുവർഷത്തെ സൗജന്യ ഇൻഷ്വറൻസ്, അ‌ഞ്ചുവർഷം വരെ വാറിന്റി, സർവീസ് പാക്കേജ് എന്നിവ ഉൾപ്പെടെ ലഭ്യമാണ്. ബെസ്‌റ്ര് ഇൻ ക്ളാസ് എസ്.യു.വിയായ ഔഡി ക്യൂ7ന് ഒരുവർഷത്തെ സൗജന്യ ഇൻഷ്വറൻസും അ‌ഞ്ചുവർഷം വരെ വാറിന്റിയുമുണ്ട്. എല്ലാ വാഹനങ്ങൾക്കും എക്‌സ്‌ചേഞ്ച് സൗകര്യവുമുണ്ട്. ഏറ്റവും പുതിയ മോഡലായ ഔഡി എ8, ഔഡി ക്യൂ8, ഔഡി എ4, ഔഡി എ6 എന്നിവയുടെ ബുക്കിംഗും ഷോറൂമുകളിൽ ആരംഭിച്ചു.