news

1. ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം സി.ബി.ഐ പ്രത്യേക കോടതിയില്‍. ചിദംബരത്തെ 5 ദിവസത്തെ കസ്റ്റഡിയില്‍ വേണം എന്ന് സി.ബി.ഐയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. ഇന്ദ്രാണി മുഖര്‍ജി പണം നല്‍കിയതിന് തെളിവുണ്ട്. ഗൂഢാലോചന തെളിയിക്കേണ്ടതുണ്ട്. ചിദംബരം പദവി ദുരുപയോഗം ചെയ്തു. കേസ് ഡയറി കോടതിയ്ക്ക് കൈമാറിയ സി.ബി.ഐ, ജാമ്യമില്ലാ വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ ആണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത് എന്നും സി.ബി.ഐ




2. ഇന്ദ്രാണി മുഖര്‍ജിയെ അറിയില്ലെന്നും അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നും ആയിരുന്നു മണിക്കൂറുകള്‍ നീണ്ട സി.ബി.ഐ ചോദ്യം ചെയ്യലില്‍ പി. ചിദംബരം പറഞ്ഞത്. കേസ് രാഷ്ട്രീയ പ്രേരിതമാണ് . മന്ത്രി എന്ന നിലയില്‍ അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചിദംബരത്തിനെ ഇന്ന് രാവിലെ മുതലാണ് സി.ബി.ഐ ചോദ്യം ചെയ്യാനാരംഭിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങളിലെ കുറ്റാരോപിതരെ പാര്‍പ്പിക്കുന്ന ലോക്കപ്പിലെ നമ്പര്‍ 3 ലാണ് ചിദംബരം ഇന്നലെ രാത്രി കഴിഞ്ഞത്. കേസില്‍ വാദം തുടരുന്നു
3. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു. വിജിലന്‍സ് ഓഫീസില്‍ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്തത്. വിവരങ്ങള്‍ എല്ലാം സത്യസന്ധമായി വിജിലന്‍സിന് കൈമാറി എന്ന് ഇബ്രാഹിം കുഞ്ഞ്. വീഴ്ചയ്ക്ക് കാരണക്കാര്‍ ആയവര്‍ക്ക് എതിരെ നടപടി വേണം എന്നും അന്വേഷണത്തോട് സഹകരിക്കും എന്നും ഇബ്രാഹിം കുഞ്ഞ്
4. നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് മന്ത്രിയെന്ന നിലയില്‍ ഇബ്രാഹിം കുഞ്ഞിന് അറിവുണ്ടോ എന്ന് പരിശോധിക്കുക ആയിരുന്നു വിജിലന്‍സിന്റെ ലക്ഷ്യം. കൊച്ചിയിലെ വിജിലന്‍സ് ഓഫീസിലേക്ക് വിളിച്ചു വരുത്തി ആയിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ 11 മണിക്കൂര്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂര്‍ നീണ്ടു. പാലം പണിയുന്ന സമയത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്നു ഇബ്രാഹം കുഞ്ഞ്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഉദ്യോഗസ്ഥരേയയും നിര്‍മ്മാണ കമ്പനി അധികൃതരേയും അന്വേഷണ സംഘം നേരത്തെ പലതവണ ചോദ്യം ചെയ്തിരുന്നു
5. പി.എസ്.സി പരീക്ഷക്രമക്കേടില്‍ ഇടപെട്ട് ഹൈക്കോടതി. പി.എസ്.സി പരിക്ഷാ ഹാളില്‍ എങ്ങനെ മൊബൈല്‍ ഫോണ്‍ ലഭ്യമായെന്ന് ഹൈകോടതി. സ്വാധീനം ഉള്ളവര്‍ക്ക് ചോദ്യപേപ്പറും ഉയര്‍ന്ന മാര്‍ക്കും ലഭിക്കുന്ന സ്ഥിതി. പി.എസ്.സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഇങ്ങനെ ആണോ പരീക്ഷ നടത്തേണ്ടത് എന്നും ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണനയില്‍ ആയതിനാല്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ല. മുന്‍കൂര്‍ ജാമ്യപേക്ഷ നിലനില്‍ക്കുമ്പോള്‍ മുന്‍ കേന്ദ്രമന്ത്രിയെ അറസ്റ്റ് ചെയ്ത നാടാണ് ഇത്. കൊടിയുടെ നിറമോ രാഷ്ട്രീയ സ്വാധിനമോ നോക്കിയല്ല ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടത് എന്നും കോടതി നിര്‍ദേശിച്ചു.
6. കെവിന്‍ കൊലക്കേസില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ അടക്കം 10 പ്രതികള്‍ കുറ്റക്കാര്‍ എന്ന് കോടതി. ഒന്ന് മുതല്‍ നാല് വരെയും ആറ് മുതല്‍ ഒമ്പത് വരെയും പ്രതികള്‍ കുറ്റക്കാര്‍. നീനുവിന്റെ അച്ഛന്‍ ചാക്കോ കുറ്റക്കാരന്‍ അല്ലെന്ന് നിരീക്ഷിച്ച കോടതി, നാല് പ്രതികളെ വെറുതെ വിട്ടു. കേസില്‍ ശിക്ഷാ വിധി മറ്റന്നാള്‍. നിനുവിന്റെ പിതാവ് ചാക്കോയെ വെറുതെ വിട്ടത് ദുഖകരം എന്ന് കെവിന്റെ പിതാവ് ജോസഫ്. നാല് പേരെ വെറുതേ വിട്ടത് ശരിയല്ല. എല്ലാവര്‍ക്കും ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷിച്ചത്. വിട്ടയച്ചവര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പിതാവ്
7. കേസ് ദുരഭിമാന കൊലയായി പരിഗണിച്ചതിനാല്‍ പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിക്കാം. റെക്കോര്‍ഡ് വേഗത്തില്‍ വിചാരണ പൂര്‍ത്തി ആക്കിയാണ് കോടതി വിധി പറയുന്നത്. ആഗസ്റ്റ് 14ന് കേസില്‍ വിധി പറയാന്‍ ഇരുന്ന കോടതി ദുരഭിമാന കൊലയെന്ന പ്രോസിക്യൂഷന്‍ വാദത്തില്‍ അവ്യക്തത ഉള്ളത് കൊണ്ട് വീണ്ടും ഇരുപക്ഷത്തിന്റെയും വിശദീകരണം കേട്ടിരുന്നു. കേസില്‍ നീനുവിന്റെ മൊഴി ഏറെ നിര്‍ണായകമായി
8. ഫ്രാന്‍സ്, യു.എ.ഇ, ബെഹ്റിന്‍ എന്നിവ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറപ്പെട്ടു. വ്യാഴാഴ്ച വൈകിട്ടോടെ ഫ്രാന്‍സില്‍ എത്തുന്ന മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണുമായി ചര്‍ച്ച നടത്തും. പ്രതിരോധ, ആണവ, സമുദ്രയാന മേഖലകളിലെ സഹകരണം ശക്തി പെടുത്തുന്നതിനെ കുറിച്ചും ഭീകരവാദത്തെ നേരിടുന്നതിനെ കുറിച്ചും ഇരുവരും ചര്‍ച്ച നടത്തും. നാളെ ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാര്‍ഡ് ചാള്‍സ് ഫിലിപ്പുമായി കൂടിക്കാഴ്ച നടത്തും.
9. പാരീസിലെ യുനെസ്‌കോ ആസ്ഥാനത്ത് ഇന്ത്യന്‍ വംശജരെ അഭിസബോധന ചെയ്ത് സംസാരിക്കും. നാളെ യു.എ.ഇയിലേക്ക് തിരിക്കുന്ന മോദി പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് സ്വീകരിക്കും. തുടര്‍ന്ന് 24ന് ബെഹ്റനിലെത്തും. ബോഹ്റിന്‍ സന്ദര്‍ശിക്കാന്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. 25ന് വീണ്ടും ഫ്രാന്‍സിലേക്ക് തിരിക്കുന്ന മോദി ജി- 7 ഉച്ചകോടിയില്‍ പങ്കെടുക്കും. ഉച്ചകോടിക്കിടെ മറ്റ് രാഷ്ട്രത്തലവന്മാരുമായും കൂടിക്കാഴ്ച നടത്തും
10. മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിന് ഇടയാക്കിയ വാഹനം ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ എന്ന് തെളിയിക്കുന്ന വിരലടയാളം ഫൊറന്‍സിക് വിഭാഗത്തിന്. ഡ്രൈവിംഗ് സീറ്റിലെ സീറ്റ് ബെല്‍റ്റിലെ വിരലടയാളം ശ്രീറാമിന്റേത്. എന്നാല്‍ സ്റ്റിയറിംഗില്‍ നിന്നുള്ള വിരലടയാളങ്ങളും ലെതര്‍ സീറ്റ് കവറിലെ വിരലടയാളങ്ങളും വ്യക്തമല്ലെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. വാഹനം ഓടിച്ചത് ശ്രീറാം ആണെന്ന് സാക്ഷി മൊഴികള്‍ ശരി വയ്ക്കുന്നതാണ് ഫൊറന്‍സിക് വിഭാഗത്തിന്റെ കണ്ടെത്തല്‍