കൊല്ലം: കേരള പൊലീസ് അസോസിയേഷൻ 35-ാം സംസ്ഥാന സമ്മേളനം 25, 26 തീയതികളിൽ കൊല്ലത്ത് നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി.എസ്.ബൈജു, ജനറൽ സെക്രട്ടറി പി.ജി.അനിൽകുമാർ, ട്രഷറർ എസ്.ഷൈജു എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
25ന് രാവിലെ 10ന് കന്റോൺമെന്റ് മൈതാനത്ത് യാത്ര അയപ്പ് സമ്മേളനവും സംസ്ഥാന കമ്മിറ്റി യോഗവും മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യും. എം.പിമാരായ എൻ.കെ.പ്രേമചന്ദ്രൻ, കെ.സോമപ്രസാദ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ഇന്റലിജൻസ് എ.ഡി.ജി.പി ടി.കെ.വിനോദ്കുമാർ ഉപഹാര സമർപ്പണം നടത്തും. 26ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ പ്രഭാഷണം നടത്തും. വൈകിട്ട് 5ന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.രാജു. ജെ.മേഴ്സിക്കുട്ടിഅമ്മ, എം.നൗഷാദ് എം.എൽ.എ, എ.ഡി.ജി.പി ഷേക്ക് ദർവേഷ് സാഹിബ്, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുഡിൻ, ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ്, റൂറൽ ജില്ലാ പൊലീസ് മേധാവി ആർ.ഹരിശങ്കർ തുടങ്ങിയവർ പങ്കെടുക്കും.