ബെംഗലൂരു: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 2 പകർത്തിയ ചന്ദ്രന്റെ ആദ്യ ചിത്രങ്ങൾ ഐ. എസ്.ആർ.ഒ പുറത്ത് വിട്ടു. ചന്ദ്രോപരിതലത്തിൽ നിന്ന് 2650 കിലോമീറ്റർ അകലെ നിന്ന് വിക്രം ലൻഡർ പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. സെപ്തംബർ എഴിനു പുലർച്ചെ 1.30 നും 2.30-നും ഇടയ്‌ക്ക് പേടകം ചന്ദ്രോപരിതലത്തിന് നൂറു കിലോമീറ്റർ അടുത്തെത്തും. പിന്നീടാണ് പേടകത്തിൽ നിന്ന് പുറത്തേക്കു വരുന്ന ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. ജൂലായ് 22 ന് യാത്ര തുടങ്ങിയ പേടകം 3.84 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ചന്ദ്രനിലെത്തുക.ദൗത്യം വിജയിച്ചാൽ അമേരിക്കയ്ക്ക് ശേഷം ചന്ദ്രന്റെ മണ്ണിൽ റോവർ ഇറക്കുന്ന ആദ്യരാജ്യമായി ഇന്ത്യ മാറും.
ചന്ദ്രനിൽ നിന്ന് 118 കിലോമീറ്റർ അടുത്ത ദൂരവും 18,078 കിലോമീറ്റർ എറ്റവും കൂടിയ ദൂരവുമായ ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ രണ്ട് ഇപ്പോഴുള്ളത്. ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‍വർക്കിലെ മിഷൻ ഓപ്പറേഷൻ കോംപ്ലക്സിൽ നിന്ന് ഉപഗ്രഹത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്. സെപ്റ്റംബർ ഏഴിന് പുലർച്ചെ 1:30നും 2.30നും ഇടയിലായിരിക്കും ചന്ദ്രയാൻ രണ്ട് ചരിത്രപരമായ ലാൻഡിങ് നടത്തുക.