malavika-mohanan

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മാളവിക മോഹനൻ. ദുൽഖർ സൽമാന്റെ നായികയായി അരങ്ങേറിയ മാളവിക പിന്നീട് തമിഴ്, തെലുംഗ്, കന്നട, ഹിന്ദി സിനിമകളിലും പ്രത്യക്ഷപ്പെട്ടു. എന്നാൽ ഇപ്പോൾ നടി വാർത്തകളിൽ നിറയുന്നത് സിനിമയിലെ പ്രകടനത്തിനല്ല. ലാക്മേ ഫാഷൻ വീക്കിനോടനുമ്പന്ധിച്ച് നടത്തിയ റാംപ് വാക്കിലൂടെയാണ്. മാളവികയുടെ 'അന്നനട' വാർത്തകളിൽ നിറഞ്ഞു. ലാക്മേ ഫാഷൻ വീക്കിൽ ഡിസൈനർമാരായ വിനീതും രാഹുലും ഒരുക്കിയ വസ്ത്രമണിഞ്ഞാണ് മാളവിക റാംപിലെത്തിയത്.

അതീവ സുന്ദരിയായി ആരാധകരെ ത്രസിപ്പിച്ച മാളവികയുടെ ചിത്രങ്ങളും വീ‌‌ഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമാണ്. കൂടെയിപ്പോൾ മറ്റൊരു വീഡിയോയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാകുകയാണ്. തന്റെ ഫാഷന് ഉതകാൻ കൂടെ കരുതുന്ന തുണിത്തരങ്ങളെ കുറിച്ച് മാളവിക പറയുന്ന വീഡിയോയാണിത്. കൂടെയെപ്പോഴും ഒരു മാക്സി ഡ്രെസ്,​ ഡെനിം ഷോർട്സ്, ശരീരത്തോട് ഇറുകി പിടിച്ചിരിക്കുന്ന​ ടി-ഷർട്ടും ജീൻസും,​ സെക്സിയായ കുട്ടി വസ്ത്രവും എപ്പോഴും കൂടെ കരുതുമെന്ന് അവർ പറയുന്നു.

വീഡിയോയിൽ അതീവ ഹോട്ടായ ഡ്രസാണ് മാളവിക ധരിച്ചിരിക്കുന്നത്. ഇത് വിമർശനങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. വസ്ത്രധാരണത്തെ കുറിച്ച് നിരവധി മോശം കമന്റുകൾ വരുന്നുണ്ട്. എന്നാൽ ഇത്തരം കമന്റുകളെ എതിർത്തും കമന്റുകളുണ്ട്. മലയാളി ഛായാഗ്രാഹകൻ കെ.യു മോഹനന്റെ മകളാണ് മാളവിക.

View this post on Instagram

Here’s catching up with @malavikamohanan after her beautiful walk at the #LFWWF2019. #LakmeFashionWeek #LFW #FashionWeek #FilmfareAtFashionWeek

A post shared by Filmfare (@filmfare) on