mayaor-vk-prasanth-

തിരുവനന്തപുരം: പ്രളയകാലത്ത് തിരുവനന്തപുരം കോർപ്പറേഷനിൽ നിന്ന് കേരളമൊട്ടാകെ സഹായമെത്തിക്കാൻ ഉണർന്ന് പ്രവർത്തിച്ച മേയർ വി.കെ. പ്രശാന്തിന് വലിയ പിന്തുണയാണ് ജനങ്ങളിൽ നിന്ന് ലഭിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിൽ നിന്ന് മാത്രം 85 ലോഡ് സാധനങ്ങളാണ് ദുരന്തബാധിത പ്രശ്നങ്ങളിലേക്ക് എത്തിച്ചിച്ചത്.

ഇപ്പോൾ കോർപ്പറേഷൻ കോഴിക്കോട്ടേക്ക് അയച്ച ലോറി മടങ്ങി വന്നപ്പോൾഅവിടെ നിന്ന് കൊടുത്തയച്ച സ്നേഹ സമ്മാനത്തെ കുറിച്ച് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് വി കെ പ്രശാന്ത്. കോഴിക്കോട് നിന്ന് ഏറെ പ്രശസ്തമായ കോഴിക്കോടന്‍ ഹൽവയാണ് കൊടുത്തയച്ചത്. കോഴിക്കോടിന് നന്ദിയും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

മേയറുടെ ഫേസ്ബുക്ക് പോസ്റ്റ്

#സ്നേഹത്തിന് ഇത്ര മധുരമോ?
തിരുവനന്തപുരം #നഗരസഭയിൽ
നിന്ന് #കോഴിക്കോട്ടേക്ക് പോയ ലോറി മടങ്ങി വന്നപ്പോൾ അവിടെ നിന്നും കൊടുത്തയച്ച കുറച്ച് #ഹൽവയാണിത്....
ഞങ്ങൾ കയറ്റി അയച്ച #സാധനങ്ങളെക്കാൾ ഭാരമുണ്ടിതിന് .... #സ്നേഹത്തിന്റെ ഭാരം
ഈ മധുരത്തിന് തിരുവനന്തപുരത്തിന്റെ
#നന്ദി അറിയിക്കുന്നു ...