ലിസ്ബൺ : മെസിയുമായുള്ള ആരോഗ്യകരമായ മത്സരമാണ് തന്നെ മികച്ച താരമാക്കി മാറ്റിയതെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. മെസിയുടെ വിജയങ്ങൾ തന്നിലും തന്റെ വിജയങ്ങൾ മെസിയിലും വാശിയുണ്ടാക്കിയിരുന്നുവെന്നും ഒന്നിനൊന്ന് മെച്ചപ്പെടാൻ ഇത് സഹായിച്ചുവെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. എന്നാൽ മെസിയുമായി ഇതുവരെ ഗാഢസൗഹൃദമില്ലെന്നും ഒന്നിച്ച് അത്താഴം കഴിച്ചിട്ടുപോലുമില്ലെന്നും ഭാവിയിൽ അതായിക്കൂടെന്നില്ലെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.