തിരുവനന്തപുരം : സി.പി.എം മന്ത്രിമാരിൽ ചിലർ ജനങ്ങൾക്ക് അപ്രാപ്യരാണെന്ന് സംസ്ഥാന സമിതിയിൽ വിമർശനം. സാധാരണ പ്രവർത്തകർക്ക് പലപ്പോഴും മന്ത്രിമാരെ കാണാൻ കഴിയുന്നില്ലെന്നും സമിതി വിമർശിച്ചു. നേതാക്കളും അവരുടെ പശ്ചാത്തലവും സംശയത്തിന് അതീതമാകണമെന്നും ജനങ്ങളോട് സൗമ്യമായി പെരുമാറണമെന്നതും ഉള്‍പ്പെടെയുള്ള പരാമർശങ്ങൾ പാർട്ടി രേഖയിൽ ഉൾപ്പെടുത്തി. നാളെ സെക്രട്ടേറിയറ്റ് യോഗം ചേർന്ന് രേഖയിൽ ഭേദഗതി വരുത്തും.