ന്യൂഡൽഹി: ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രനടപടിയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നവർ പാകിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികളാണ്. പടിഞ്ഞാറൻ പാകിസ്ഥാനിൽ നിന്നും പാക് അധിനിവേശ കാശ്മീരിൽനിന്നും കലാപങ്ങളുടെ ഇരകളായി അഭയം തേടിയെത്തിയ ലക്ഷക്കണക്കിന് പേരാണ് ജമ്മുവിലുള്ളത്. പ്രത്യേക ഭരണഘടനാപദവി ഇല്ലാതാകുന്നതോടെ ഒരു സാധാരണ പൗരന് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിച്ചുതുടങ്ങുമെന്ന പ്രതീക്ഷയിലാണ് ഈ അഭയാർത്ഥികളുടെ ജീവിതം. ഏതാണ്ട് പതിമൂന്ന് ലക്ഷത്തോളം അഭയാർത്ഥികൾക്ക് ആശ്വാസം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
എഴുപത് വർഷംമുമ്പ് പടിഞ്ഞാറൻ പാകിസ്ഥാനിൽ നിന്ന് എല്ലാം ഉപേക്ഷിച്ച് ഓടിപ്പോയതാണ് എഴുപത്തിയാറുകാരനായ അമർനാഥ്. ഭാര്യയ്ക്കും രണ്ട് മക്കൾക്കും അവരുടെ കുടുംബത്തിനുമൊപ്പം അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത വീടെന്ന് പറയാൻ മാത്രം കഴിയുന്നിടത്താണ് അമർനാഥിന്റെ താമസം. സ്വന്തമായി ഭൂമിയും വീടുമില്ല. റേഷൻകാർഡാകട്ടെ ജമ്മു കാശ്മീർ നിവാസിയല്ലെന്ന കാരണം പറഞ്ഞ് റദ്ദാക്കി. കാരണം പ്രത്യേക ഭരണഘടന പദവി പ്രകാരം ഇതൊന്നും അനുഭവിക്കാൻ സംസ്ഥാനത്തിന് പുറത്ത് ജനിച്ച അമര്‍നാഥിനും കുടുംബത്തിനും അവകാശമില്ല.
പ്രത്യേക പദവി റദ്ദാക്കിയതോടെ അഭയാര്‍ഥികളായിരുന്നവർ യഥാർത്ഥ പൗരന്മാരായി മാറുമെന്ന പ്രതീക്ഷയാണ് ഇവർക്കുള്ളത്. ഏ