മലയാളത്തിൽ ചെറുകഥയുടെ വളർച്ചയ്ക്ക് പുത്തൻഉണർവ് നൽകിയ പുതുതലമുറ എഴുത്തുകാരിൽ ശ്രദ്ധേയനാണ് സുസ്മേ,് ചന്ത്രോത്ത്. മരണവിദ്യാലയം എന്ന ചെറുകഥാസമാഹരത്തിന് കേന്ദ്രസാഹിത്യ അക്കാദമിയുടെ കേന്ദ്രയുവസാഹിത്യപുരസ്കാരം ലഭിച്ചപ്പോൾ മലയാളത്തിലെ പുതുതലമുറ എഴുത്തുകാർക്കുള്ള അംഗീകാരം കൂടിയായത്. ഈ തലമുറയിൽ ഏറ്റവും കൂടുതൽ എഴുതുന്നവരിൽ ഒരാളും സുസ്മേഷ് ആയിരിക്കും. ഇടുക്കിയിലെ മലയോരഗ്രാമത്തിൽ നിന്ന് വന്നതിനാൽ പിന്നാക്കമായ സാമൂഹിക ജീവിതങ്ങളുടെ നേർക്കണ്ണാകാനും പലപ്പോഴും തന്റെ കഥകളിലൂടെ സുസ്മേഷിന് കഴിഞ്ഞിട്ടുണ്ട്.
തന്റെ എഴുത്തുവഴിയിലെ ഏറ്റവുംപുതിയ പുസ്തകമാണ് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച അപസർപ്പക പരബ്രഹ്മമൂർത്തി എന്ന കഥാസമാഹാരം. ഈ സമാഹാരത്തിലെ അപസർപ്പക നിരീക്ഷകൻ എന്ന കഥയിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങളെക്കുറിച്ചും സ്ത്രീ ലൈംഗികമായും അല്ലാതെയും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ആരും ഇതുവരെ നിരീക്ഷണങ്ങളാണ് പ്രതിപാദിക്കുന്നത്.
വരും കാലം കേരളത്തെ സമസ്തമേഖലകളിലും നിയന്ത്രിക്കുക സ്ത്രീയായിരിക്കും എന്നത് തർക്കമില്ലാത്ത സംഗതിയാണെന്നാണ് കഥയുടെ തുടക്കത്തിൽ പറയുന്നത്. തുണി, സ്വർണം, പുറത്തെ ഭക്ഷണം എന്നിവകളോടുള്ള രോഗാതുരമായ താല്‍പര്യത്തെ പൊതുവികാരമാക്കി വളർത്തുന്നതിൽ ജാതിമതഭേദമന്യേ സ്ത്രീകളാണ് ഉത്സാഹം പ്രകടിപ്പിച്ചുവരുന്നത്. ഇതിനെ അടുക്കളയില്‍ നിന്നുള്ള സ്വാതന്ത്ര്യപ്രഖ്യാപനമായി വിലയിരുത്തുന്നവരുണ്ട്. അതല്ല, പുരുഷന്മാരെ എണ്ണത്തില്‍ പിന്തള്ളി കേരളത്തില്‍ മുന്നേറുന്ന സ്ത്രീകൾ വരാനിരിക്കുന്ന കാലത്ത് നടത്താൻ പോകുന്ന ആക്രമണോത്സുകമായ യുദ്ധത്തിന്റെ മുന്നോടിയാണിതെന്ന് വിലയിരുത്തുന്നവരുണ്ടെന്നും പറയുന്നു,
കറുത്ത ബ്രേസിയറുകൾ തൂങ്ങുന്ന അഴകളാൽ സമ്പന്നമാണ് കേരളത്തിലെ ഓരോ വീട്ടുമുറ്റവും എന്ന് സഞ്ചാരിയായ ഒരാളെന്ന നിലയിൽ എനിക്ക് പറയാൻ കഴിയുമെന്നാണ് കഥയിലെ നായകൻ വിശദീകരിക്കുന്നത്. എന്നാൽ അവരുടെ ചുമരലമാരകൾ നിറമുള്ളതും നേർത്തതും തൊങ്ങലുകൾ ഭംഗി ചാർത്തിയതുമായ ബ്രേസിയറുകളാല്‍ സമ്പന്നമാണുതാനും. അവയൊന്നും പുറത്തുകാണാത്തതിനർഥം അവ അലക്കാറില്ലെന്നോ ഉപയോഗിക്കാറില്ലെന്നോ അല്ല. അവ ധരിച്ച് ഭര്‍ത്താവിനു മുന്നിലോ പുറത്തോ ഇടപഴകാനും മാത്രമുള്ള മാനസികവികാസത്തിലേക്ക് സങ്കോചവതികളായ മലയാളിസ്ത്രീകള്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ലെന്നാണ്. അതായത് പലനിറങ്ങളുള്ള മുലക്കച്ചകൾ കേരളത്തിലെ സ്ത്രീകള്‍ക്ക് പണ്ടേ പരിചിതമാണ് എന്നുതന്നെയാണ്. പക്ഷേ അവര്‍ അത് പരസ്യമായും രഹസ്യമായും സമ്മതിക്കാറില്ലെന്നുമാത്രം.
ഒരു കുടുംബത്തിലെ ആകെ സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ നിറം, വലുപ്പം, പഴക്കം എന്നിവ വഴിയെപോകുന്ന ഏതൊരാൾക്കും ഹൃദിസ്ഥമാകും വിധം പ്രദർശിപ്പിക്കാനുള്ള മലയാളിസ്ത്രീയുടെ വ്യഗ്രതയെ അവർക്ക് നിഷേധിക്കപ്പെടുന്ന ലൈംഗീകതയുടെയോ നിയന്ത്രിച്ചുവയ്ക്കാൻ നിർബന്ധിക്കപ്പെട്ട ലൈംഗീകതയുടേയോ വമനമായി കാണാം. സ്ത്രീകൾക്ക് സ്വന്തം അടിവസ്ത്രങ്ങള്‍ അലക്കിവെളുപ്പിച്ച് ഉമ്മറത്തും മുറ്റത്തും മേൽപ്പുരഭാഗത്തും പ്രദര്‍ശിപ്പിക്കാനുള്ള വെമ്പല്‍ വ്യാപകമായി കാണപ്പെടുന്ന ഒരേയൊരു സംസ്ഥാനം ഇതാണെന്നും കഥാനായകൻ വിവക്ഷിക്കുന്നു,.
യത്യസ്ത ചിന്താഗതിക്കാരായ മൂന്ന് സാമൂഹികശാസ്ത്രവിദ്യാർത്ഥിനികളുടെ അഭിപ്രായമെന്ന നിലയിൽ ചില കാര്യങ്ങളും കഥയിൽ കഥാകൃത്ത് രേഖപ്പെടുത്തുന്നുണ്ട്. അവ ഇങ്ങനെയാണ്.
1. ഞാൻ ഇങ്ങനെ അടിവസ്ത്രങ്ങൾ കഴുകി മറ്റാളുകൾ കാണും വിധം ഇടാറില്ല. കേരളത്തിലെ എല്ലാ സ്ത്രീകളും അങ്ങനെയാണെന്ന് അടച്ചു പറയുന്നതിനോട് യോജിക്കുന്നില്ല. മാത്രവുമല്ല, പ്രദർശിപ്പിക്കണമെന്ന ഉദ്ദേശത്തിലല്ല വെയിലത്ത് ഉണക്കിയുപയോഗിക്കേണ്ടതാണ് അടിവസ്ത്രങ്ങളെന്ന അറിവ് കേരളത്തിലെ സ്ത്രീകൾക്കുള്ളതുകൊണ്ടാണ് ഇതെന്ന് ഇക്കാര്യത്തെപ്പറ്റി പുരോഗമനപരമായി ചിന്തിക്കുകയാണ് വേണ്ടത്.
2. സ്ത്രീയുടെ അടിവസ്ത്രങ്ങൾകണ്ടാല്‍ പുരുഷന് കാമമുണ്ടാകും എന്നു പറയുന്നതുപോലെ ഒരവസ്ഥ പുരുഷന്റെ അടിവസ്ത്രങ്ങളോ നഗ്നതയോ കണ്ടാല്‍ സ്ത്രീകൾക്കുണ്ടാവുകയില്ല. സ്ത്രീകൾക്ക് പാന്റീസും ബ്രായും രണ്ട് തുണിക്കഷണങ്ങൾ മാത്രമാണ്.
3. സ്ഥലസൗകര്യം കുറഞ്ഞ ഇന്ത്യൻ നഗരജീവികൾ ഇവ വ്യാപകമായി പുറത്തുതൂക്കിയിടുന്നത് പതിവ് കാഴ്ചയാണ്.നിങ്ങളത് മനപ്പൂർവം കണ്ടില്ലെന്ന് നടിക്കുന്നതാണ്. നിലനില്‍ക്കുന്ന ഇത്തരം സാഹചര്യങ്ങളെ മുതലെടുത്ത് സ്ത്രീകളെ പറ്റിക്കാൻ രംഗത്തുവരുന്നവരെ വ്യാജ സ്ത്രീ-പുരുഷസമത്വവാദികൾഎന്നു വിളിക്കാം. അവരും കേരളത്തിൽ വ്യാപകമാണ്. വിശദമാക്കാം.
വ്യാജ സ്ത്രീ-പുരുഷസമത്വവാദികൾ എന്നതുകൊണ്ടുദ്ദേശിക്കുന്ന പൊതുപ്രവർത്തകർ /വിമതലൈംഗീകപക്ഷപാതികൾ.. തുടങ്ങിയവർ (ഇവർ മിക്കവാറും പുരുഷന്മാരായിരിക്കും) അസംതൃപ്തകളെന്ന് അവർ കണ്ടെത്തുന്ന സ്ത്രീകളുടെ ശരീരത്തിൽ കണ്ണുവച്ച് മുന്നോട്ടുവരികയും അവരെ പ്രലോഭിപ്പിക്കുകയും സ്ത്രീകൾ അവരെ കണ്ണുമടച്ചു വിശ്വസിക്കുകയും അതിനനുസരിച്ച് അവർക്കോ മറ്റാർക്കെങ്കിലുമോ ലൈംഗികതയുടെ വിതരണം(ഉഭയരതി) ജനാധിപത്യപരമായി പങ്കുവച്ചുകൊടുക്കുകയും ചെയ്യുന്നു. അതോടെ മേൽപ്പറഞ്ഞ വ്യാജസഹായികളായ പുരുഷന്മാർ ആ സ്ത്രീയെ പൊതുസമൂഹത്തിനിടയിലേക്ക് മാറ്റിനിറുത്തുകയും ഒറ്റപ്പെടുത്തുകയും ആ സ്ത്രീയുടെ ചെയ്തികളെ മറ്റ് പുരുഷന്മാർക്കിടയിൽ പരസ്യപ്പെടുത്തുകയും പങ്കിലയായി പ്രചാരപ്പെടുത്തുകയും സ്വയം മാന്യനാണെന്ന് അഭിനയിച്ചു ഫലിപ്പിക്കുകയും ചെയ്യും.
ഇനി പൊതുവായ ചില നിരീക്ഷണങ്ങൾ -സ്ത്രീകൾ വീടിനുള്ളിൽ ഭക്ഷണമുണ്ടാക്കുന്ന സാഹചര്യങ്ങൾ കഴിയുന്നത്ര കുറയ്ക്കുകയും പുറത്തുനിന്നുള്ള ഭക്ഷണശീലത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കുട്ടികളെ കഴിയുന്നത്ര ബന്ധുക്കളിൽനിന്നും അകറ്റിനിറുത്തുന്നതും അവരെ സാമൂഹികസമ്പർക്കത്തിനു സഹായിക്കുന്ന സർഗ്ഗാത്മകവിനിമയങ്ങളിൽനിന്നും വിലക്കി നിറുത്തുന്നതും പ്രവണത. സ്വന്തമായ സാമ്പത്തികസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിൽ കുടുംബത്തിൽ പുരുഷനെ മനപ്പൂർവം രണ്ടാം സാമ്പത്തികസ്ഥാനത്തേക്ക് തള്ളുന്ന പുച്ഛം പ്രകടം. ഏറ്റവും നിഷ്‌കളങ്കത അഭിനയിക്കാന്‍ നിത്യവും ആൾക്കണ്ണാടിക്കുമുന്നിലുള്ള ഏകാംഗപരിശീലനം.
സെൽഫോണിനെ ലൈംഗികോപകരണമാക്കിയിട്ടുള്ള ഏകാന്തരതിവിനോദസഞ്ചാരങ്ങൾ. ലഹരിപദാർത്ഥങ്ങള്‍, സംഘരതി, വിനോദയാത്ര തുടങ്ങിയവയിലേക്ക് ആഘോഷപൂർവം പങ്കുചേര്‍ന്നുതുടങ്ങിയിരിക്കുന്നതും രഹസ്യഭാഗങ്ങളിലെ രോമങ്ങള്‍ ചിട്ടയായി നീക്കം ചെയ്യുന്നതും രഹസ്യഭാഗങ്ങള്‍ തുളച്ച് ലോഹവളയങ്ങളും രത്‌നക്കല്ലുകളും ധരിക്കുന്നതും രതിക്കളിക്കോപ്പുകളിലേക്ക് താല്പര്യം കാണിച്ചുതുടങ്ങിയിരിക്കുന്നതും ശ്രദ്ധേയം.