-terrorists

ന്യൂഡൽഹി: വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ആറ് ലഷ്‌കർ (എൽ.ഇ.ടി) തീവ്രവാദികൾ ശ്രീലങ്ക വഴി തമിഴ്നാട്ടിലേക്ക് കടക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ഇതിനെ തുടർന്ന് പ്രദേശത്ത് അതീവ ജാഗ്രത പാലിക്കാൻ സുരക്ഷാ സേനയ്‌ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു പാകിസ്ഥാൻ പൗരനും അഞ്ച് ശ്രീലങ്കൻ തമിഴ് വംശജരും അടങ്ങുന്ന സംഘമാണ് തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നതായി റിപ്പോർട്ടുള്ളത്. മുന്നറിയിപ്പിനെ തുടർന്ന് ചെന്നെെയിലും സംസ്ഥാനത്തിന്റെ തന്ത്രപ്രധാന മേഖലകളിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

മുന്നറിയിപ്പിനെ തുടർന്ന് വേണ്ടത്ര മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ പരിസരത്തും പ്രദേശത്തും വിന്യസിച്ചിട്ടുണ്ടെന്ന് ചെന്നെെ പൊലീസ് കമ്മിഷണർ പറഞ്ഞു. അഫ്ഗാൻ തീവ്രവാദികളെ കാശ്മീരിൽ വിന്യസിക്കാൻ പാകിസ്ഥാൻ പദ്ധതിയിടുന്നതായി നേരത്തെ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ജമ്മുകാശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ പാക് അധിനിവേശ കാശ്മീരിൽ തീവ്രവാദികൾ നുഴഞ്ഞുകയറാൻ തയ്യാറെടുക്കുന്നതായിരുന്നു റിപ്പോർട്ട്.