climbs-airport-wall

ന്യൂഡൽഹി: മുംബയ് വിമാനത്താവളത്തിന്റെ സുരക്ഷാ മതിൽ ചാടിക്കടന്ന് യുവാവ് റൺവേയിലേക്ക് കടന്നു. യുവാവ് മതിൽ ചാടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. റൺവേയിൽ പുറപ്പെടാൻ സജ്ജമാക്കിയ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ അടുത്ത് വരെ ഇയാൾ എത്തുന്നുണ്ട്. യുവാവ് എൻജിന്റെ അടുത്തുവരെയെത്തി പരിശോധിക്കുമ്പോൾ പിന്നാലെയൊരു മഞ്ഞ നിറത്തിലുള്ള ജീപ്പെത്തുന്നതും വീഡിയോയിലുണ്ട്.

വിമാനം ടേക്ക് ഓഫിനു തയാറെടുക്കുന്നതിനിടെയാണ് യുവാവ് അപകടകരമായ തരത്തിൽ ഇവിടെ എത്തുന്നത്. ഉടൻ തന്നെ പൈലറ്റ് എൻജിൻ ഓഫ് ചെയ്തു. വിമാനത്താവളത്തിൽ അതിക്രമിച്ച് കടന്ന യുവാവിന് 26 വയസുണ്ടെന്നും ഇയാൾ മുംബയ് സയോൺ ഏരിയയിൽ നിന്നുള്ള ആളാണെന്നുമാണ് വിവരം. ഇയാളെ പിന്നീട് സി.ഐ.എസ്.എഫ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് മാനസിക വിഭ്രാന്തിയുള്ളതായി സംശയിക്കുന്നുവെന്നാണ് അധികൃതർ പറയുന്നത്.

I don't even 🤦🏻‍♀️
How did he enter?
What was CISF doing ?
He goes so close to the engine 🙈🙈
Unbelievable.@LiveFromALounge @aneeshp @shaktilumba @shukla_tarun @flyspicejet @MoCA_GoI @Mohan_Rngnathan pic.twitter.com/CsgjseuIeu

— Gul Panag (@GulPanag) August 22, 2019