swasika-mammooty

സ്വാസികയെ അറിയാമോ എന്ന് ചോദിച്ചാൽ മലയാള സിനിമ പ്രേക്ഷകർ ആദ്യം പറയുക നമ്മുടെ തേപ്പുകാരിയല്ലേ, നന്നായി അറിയാം എന്നായിരിക്കും. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രത്തിൽ കാമുകനെ വഞ്ചിച്ച് മറ്റൊരു പുരുഷനെ വിവാഹം കഴിച്ചതിലൂടെയാണ് സ്വാസികയ്ക്ക് സോഷ്യൽ മീഡിയ തേപ്പുകാരി എന്ന പേര് ചാർത്തിക്കൊടുത്തത്.

ഒരു പ്രമുഖമാദ്ധ്യമത്തിലെ പരിപാടിക്കിടെ തേപ്പുകാരി ഇമേജിനെപ്പറ്റി മമ്മൂട്ടി ചോദിച്ചതിനെപ്പറ്റി ഒരു യൂ ടൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് താരം. ആ പരിപാടിയിൽ മമ്മൂക്കയോട് ചോദ്യം ചോദിക്കാനായി സ്വയം പരിചയപ്പെടുത്തുന്നതിനിടയിലാണ് അദ്ദേഹം തന്നോട് തനിക്ക് തേപ്പുകാരി എന്നൊരു പേരു കൂടിയില്ലേ എന്ന് ചോദിച്ചതെന്ന് സ്വാസിക പറയുന്നു.

'പൊതുവെ പലരും തേപ്പുകാരി എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും മമ്മൂക്കയും അതേക്കുറിച്ച് ചോദിക്കുമെന്ന് കരുതിയില്ല. സീത ടീമും ഒപ്പമുണ്ടായിരുന്നു. സീതയിൽ അഭിനയിക്കുന്ന കാര്യത്തെക്കുറിച്ചും അന്ന് പറഞ്ഞിരുന്നു. മമ്മൂട്ടി സ്വാസികയെ തിരിച്ചറിഞ്ഞല്ലോയെന്നാണ് എല്ലാവരും പറഞ്ഞത്. കുറേനാൾ അതിന്റെ ഹൈപ്പിലായിരുന്നു'-​ താരം പറഞ്ഞു. സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ സ്വാസിക ഇപ്പോൾ സിനിമയിലും സജീവമാകുകയാണ്. പൊറിഞ്ചു മറിയം ജോസ്,​ ഇട്ടിമാണി മേയ്ഡ് ഇൻ ചെന എന്നിവയാണ് പുതിയ ചിത്രങ്ങൾ.