kaumudy-news-headlines

1. മുത്തലാഖ് ബില്ലിന് എതിരായ ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. നടപടി, സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ, ജമാഅത്ത് ഉലമ ഹിന്ദ് എന്നീ സംഘടനകള്‍ നല്‍കിയ ഹര്‍ജിയില്‍. മതാചാരം അസാധുവാക്കിയ ശേഷവും തുടര്‍ന്നാല്‍ എന്ത് ചെയ്യും എന്ന് കേന്ദ്രത്തോട് കോടതിയുടെ ചോദ്യം. ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നു.


2. ശബരിമല യുവതീ പ്രവേശത്തിന് മുന്‍കൈ എടുക്കേണ്ടെന്ന് സി.പി.എം തീരുമാനം. നിലപാടില്‍ മാറ്റം വേണ്ടെങ്കിലും വിശ്വാസികളുടെ വികാരം മാനിക്കണം. ക്ഷേത്രങ്ങളുടെ ഭരണ പരമായ കാര്യങ്ങളില്‍ പ്രാദേശിക നേതാക്കള്‍ ഇടപെടണം. തെറ്റു തിരുത്തല്‍ രേഖയില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തണോ എന്ന് തീരുമാനിച്ചില്ല. തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്നുള്ള തെറ്റു തിരുത്തല്‍ നടപടികള്‍ക്കുള്ള സി.പി.എമ്മിന്റെ സംഘടനാ രേഖയ്ക്കും ഇന്ന് അന്തിമ രൂപമാകും
3. ജനപിന്തുണ തിരിച്ചുപിടിക്കാന്‍ പാര്‍ട്ടിയും നേതാക്കളും വരുത്തേണ്ട മാറ്റങ്ങള്‍ കീഴ് ഘടകങ്ങളിലേക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തയാറാക്കുന്ന രേഖയില്‍ വലിയ തിരുത്തലുകള്‍ ഉണ്ടാകും. ജനങ്ങളെ വെറുപ്പിച്ചു കൊണ്ടുള്ള സംഘടനാ പ്രവര്‍ത്തനമെന്ന ശൈലി മാറണമെന്ന് രേഖ വ്യക്തമാക്കുന്നു. പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് ജനങ്ങളിലേക്ക് ഇറങ്ങി ജനങ്ങളോട് വിനയത്തോടെ പെരുമാറണം. സുഖജീവിതം ഉപേക്ഷിച്ച് രാഷ്ട്രീയ നിലനില്‍പ്പിന്റെ ആവശ്യകത നേതാക്കള്‍ മനസിലാക്കണം. പാര്‍ട്ടി ഈശ്വര വിശ്വാസത്തിന് എതിരല്ലെന്ന് വീട്ടമ്മമാരെ ബോധ്യപ്പെടുത്താനുള്ള ക്യാംപെയിനുകള്‍ നടത്തും
4. ഇന്ത്യ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. ധനകാര്യ മേഖലയില്‍ കാണാന്‍ കഴിയുന്നത്, കഴിഞ്ഞ 70 വര്‍ഷത്തിന് ഇടയില്‍ അഭിമുഖീകരിച്ചിട്ടില്ലാത്ത തരത്തിലുള്ള അഭൂത പൂര്‍വ്വമായ സമ്മര്‍ദ്ദം. രാജ്യത്ത് ആരും മറ്റാരെയും വിശ്വസിക്കാന്‍ തയ്യാറാകുന്നില്ല. ഇങ്ങനെ എങ്കില്‍ സാമ്പത്തിക മാന്ദ്യത്തിന് കാരണമായ പ്രതിസന്ധിയെ നേരിടാന്‍ അസാധാരണമായ നടപടികളിലേക്ക് പോകേണ്ടി വരും എന്നും രാജീവ് കുമാര്‍ വ്യക്തമാക്കി.
5. കമ്പനി പെയ്‌മെന്റുകള്‍ തടഞ്ഞു വയ്ക്കുക സര്‍ക്കാരിന്റെ നയം അല്ല . സ്വാകാര്യ മേഖലയ്ക്കുള്ളില്‍ ആരും വായ്പ നല്‍കാന്‍ തയ്യാറല്ല എന്നും നീതി ആയോഗ് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖലയിലെ നിക്ഷേപകരുടെ മനസ്സിലെ ഭയം ഇല്ലാതാക്കുകയും നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. സ്വകാര്യ നിക്ഷേപം വര്‍ധിച്ചാല്‍ ഇന്ത്യയ്ക്ക് ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയില്‍ നിന്ന് പുറത്ത് കടക്കാം. ധനകാര്യ മേഖലയിലെ സമ്മര്‍ദ്ദം പരിഹരിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രേരണ നല്‍കുന്നതിനും ആയി കേന്ദ്ര ബജറ്റില്‍ ചില നടപടികള്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
6. ഐ.എന്‍.എക്സ് മീഡിയ കേസില്‍ പി.ചിദംബരത്തിന്റെ ചോദ്യം ചെയ്യല്‍ ഡല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്തു തുടരുന്നു. റോസ് അവന്യൂ കോടതി ഇന്നലെ കസ്റ്റഡി അനുവദിച്ചതോടെ സി.ബി.ഐ വിശദമായ ചോദ്യം ചെയ്യലിന് തയ്യാറായി കഴിഞ്ഞു. സി.ബി.ഐ ഗസ്റ്റ് ഹൗസിലെ ഗ്രൗണ്ട് ഫ്‌ളോറില്‍ അഞ്ചാം നമ്പര്‍ സ്യൂട്ടിലാണ് ചിദംബരം. നിയമ മേഖലയില്‍ വിദഗ്ധന്‍ ആയതിനാല്‍ ചിദംബരത്തെ ചോദ്യം ചെയ്യുക സി.ബി.ഐക്ക് എളുപ്പമല്ല. അതിനാല്‍ ചോദ്യങ്ങളിലടക്കം സൂക്ഷ്മത പുലര്‍ത്തി സി.ബി.ഐ സംഘം വിശദമായ ചോദ്യം ചെയ്യലിന് ഒരുങ്ങി
7. ഐ.എന്‍.എക്സ് മീഡിയ ഉടമകളായ ഇന്ദ്രാണി മുഖര്‍ജിയെയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയെയും കണ്ടതും നടത്തിയ ഇടപാടുകളും അടക്കമുള്ളവ സി.ബി.ഐ ചോദിച്ചറിയും. ഇന്നലെ തന്നെ ചോദ്യം ചെയ്യലുമായി ചിദംബരം സഹകരിക്കുന്നില്ല എന്നും ചോദ്യങ്ങളില്‍ നിന്നും വഴുതി മാറുക ആണെന്നും സി.ബി.ഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചിരുന്നു
8. കാശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയും പാകിസ്ഥാനും ആവശ്യപ്പെട്ടാല്‍ മാത്രമേ ഇടപെടൂ എന്ന് അമേരിക്ക. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അറിയിപ്പ്, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇടപെടുമെന്ന ട്രംപിന്റെ പ്രസ്താവനയെ മയപ്പെടുത്തിക്കൊണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ ആണ് അമേരിക്ക ശ്രമിക്കുന്നത് എന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിക്കണം എന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോടും പ്രസിഡന്റ് ട്രംപ് പറഞ്ഞത്.