manoj-k-jayan

ചമയം,അനന്തഭദ്രം, സർഗം, വാർദ്ധക്യ പുരാണം,മല്ലു സിംഗ്,സീനിയേഴ്സ്, ഉന്നതങ്ങളിൽ,വല്യേട്ടൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് മനോജ്.കെ ജയൻ. കുടുംബ ജീവിതത്തെപ്പറ്റിയും വിവാഹ മോചനത്തെപ്പറ്റിയുമൊക്കെ ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് താരം.

ഉർവശിയുമായുള്ള വിവാഹ മോചനത്തിന് ശേഷം അവരോട് ശത്രുതയില്ലെന്നും നല്ല സുഹൃത്ത് ബന്ധം അവരുമായി കാത്തു സൂക്ഷിക്കുന്നുണ്ടെന്നും മനോജ് കെ ജയൻ പറഞ്ഞു. മകൾ കുഞ്ഞാറ്റയെ കാണണമെന്ന് ഉർവശിയുടെ മകൻ വാശി പിടിച്ച് കരയുമ്പോൾ പോയിട്ട് വാ എന്ന് പറഞ്ഞ് അവളെ വണ്ടി കയറ്റി വിടുന്നത് താനാണെന്നും താരം പറഞ്ഞു.

അതോടൊപ്പം കുടുംബ ജീവിതം എങ്ങനെയാവണമെന്ന് തന്നെ പഠിപ്പിച്ചത് ആശയാണെന്നും വിവാഹ ജീവിതത്തിൽ എന്തൊക്കെയാണോ വേണ്ടത് അതൊക്കെ ആശ തരുന്നുണ്ടെന്നും മനോജ് കെ ജയൻ പറയുന്നു. കുഞ്ഞാറ്റയാണ് തന്റെ ആദ്യത്തെ മകളെന്ന് ആശ പറയുന്നു. ചിന്നു(ആശയുടെ ആദ്യ ബന്ധത്തിലെ മകൾ)രണ്ടാമത്തെ മകളും അമൃത് എന്ന മോനുമാണ് ഉള്ളതെന്നും, ഒരമ്മയ്ക്ക് മക്കളെ വേറിട്ട് കാണാൻ സാധിക്കില്ലെന്നും ആശ വ്യക്തമാക്കി.