p-chidhambaram

ന്യൂഡൽഹി: എൻഫോഴ്സ്മെന്റിന്റെ അറസ്റ്റിൽ നിന്നും മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന് ഇടക്കാല സംരക്ഷണം. ചിദംബരത്തെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. ചിദംബരം സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. എന്നാൽ സി.ബി.ഐയുടെ കേസിൽ ചിദംബരം അറസ്റ്റിൽ തന്നെ തുടരും. ഈ കേസിൽ അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചിട്ടില്ല. രണ്ട് മുൻ‌കൂർ ജാമ്യാപേക്ഷകളാണ് ചിദംബരം കോടതിയിൽ സമർപ്പിച്ചിരുന്നത്. ചിദംബരം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.