തിരുവനന്തപുരം കല്ലംപള്ളി, നല്ലമുഖം ക്ഷേത്രത്തിനടുത്തെ ഒരു വീട്ടിലാണ് ഇന്നത്തെ വാവയുടെ ആദ്യത്തെ കോൾ. ഈ വീട്ടിനോട് ചേർന്ന് ഒരു കൂട്ടിൽ കരിങ്കോഴികളെ വളർത്തുന്നു. 8 കോഴികളാണ് കൂട്ടിലുള്ളത്. വലിയ കോഴികൾ. മൂർഖൻ പാമ്പ് കൂട്ടിനകത്ത് കയറിയാൽ കോഴികൾ അപകടത്തിലാകും. മുൻ എപ്പിസോഡുകളിൽ ഇതുപോലെയുള്ള നിരവധി സംഭവങ്ങൾ ഞങ്ങൾ പകർത്തിയിരുന്നു. പതുക്കെ മൂർഖൻ പാമ്പ് കോഴികൂട്ടിനെ ലക്ഷ്യമാക്കി നീങ്ങി. പരിഭ്രമിച്ച് കോഴികൾ. എന്തായാലും വീട്ടുകാരും വാവയും എത്തുന്നതിനു മുമ്പേ കോഴികൾ രക്ഷപ്പെട്ടു. കാണുക മൂർഖൻ പാമ്പിന് സംഭവിച്ച കഥ.തുടർന്ന് അവിടെ നിന്ന് യാത്ര തിരിച്ച വാവ തിരുവനന്തപുരം അലത്തറ എന്ന സ്ഥലത്തെ ഒരു വീട്ടിലേക്കാണ് എത്തിയത്. ഇവിടെ കൊക്കോടെയിൽ എന്ന തത്തയെ വളർത്തുന്ന ഒരു കൂട്ടിൽ പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വാവയെ വിളിച്ചത്. രാവിലെയാണ് വീട്ടുകാർ അത് ശ്രദ്ധിച്ചത്. തത്തകളുടെ ശബ്ദത്തിന് എന്തോ ഒരു വ്യത്യാസം. അങ്ങനെ കൂട്ടിനകത്ത് നോക്കിയപ്പോഴാണ് തത്തകൾക്ക് മുട്ടയിടാൻ ഒരുക്കിയ ഒരു പെട്ടിക്കകത്ത് ഇരിക്കുകയാണ് പാമ്പ്. തത്തകൾ അബദ്ധത്തിൽ പെട്ടിക്കകത്ത് കയറിയിരുന്നെങ്കിൽ പാമ്പ് അതിനെ ഭക്ഷണമാക്കിയേനെ. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.