തീപ്പൊള്ളലേറ്റാൽ ആദ്യം എന്ത് ചെയ്യണമെന്ന് ധാരണയില്ലാത്തവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. പൊള്ളലേറ്റ ഭാഗത്ത് തേൻ പുരട്ടുന്നവരുമുണ്ട്. ശരീരത്തിൽ തീപ്പൊള്ളലേറ്റാൽ ഉടൻ തന്നെ പൊള്ളിയ ഭാഗത്ത് തേൻ ലേപനം ചെയ്യുന്നത് നല്ലതാണ്. ശരീരത്തിൽ പൊള്ളലിന്റെ പാട് പോലും കാണുകയില്ല. തേൻ നല്ലാെരു അണുനാശിനിയാണ്. അതുകൊണ്ട് മുറിവിലും വ്രണത്തിലുമൊക്കെ തേൻ പുരട്ടുന്നത് അണുബാധ തടയും. രാത്രി കിടക്കുന്നതിന് മുമ്പ് രണ്ടു സ്പൂൺ തേൻ വെള്ളത്തിലോ പാലിലോ ചേർത്തു കഴിക്കുന്നത് ഉറക്കമില്ലായ്മക്ക് പ്രതിവിധിയാണ്.
തേനും ഇഞ്ചിനീരും തുല്യ അളവിൽ ചേർത്ത് ഇടക്കിടക്ക് ഒന്നോ, രണ്ടോ സ്പൂൺ വച്ച് കഴിക്കുന്നത് ജലദോഷവും ചുമയും കഫശല്യവും മാറുന്നതിന് സഹായിക്കുന്നു.രണ്ടു സ്പൂൺ തേൻ ചേർത്ത് കാരറ്റ് ജ്യൂസ് പതിവായി കഴിച്ചാൽ കാഴ്ചശക്തി വർദ്ധിക്കും. ജലദോഷവും തൊണ്ടപഴുപ്പും അകറ്റുവാൻ തേൻ പാലിൽ കലർത്തിക്കഴിക്കുന്നത് പ്രയോജനപ്രദമാണ്