താടിയും മസിലും ഉള്ള പുരുഷന്മാരുടെ എണ്ണം എന്ന അനിയന്ത്രിതം എന്ന നിലയിൽ കൂടിവരികയാണ്, പ്രത്യേകിച്ച് കേരളത്തിൽ . കട്ടിമീശയും രോമം നിറഞ്ഞ തടിച്ച ശരീരവുമായിരുന്നു ഒരു കാലത്ത് പുരുഷ സൗന്ദര്യത്തിന്റെ ലക്ഷണമെങ്കിൽ പുതിയ കാലത്ത് ആ സ്ഥാനം കയ്യടക്കിയിരിക്കുന്നത് കട്ടിമസിലും കട്ടതാടിയുമാണ്. ഇന്നെവിടെ നോക്കിയാലും കട്ടിയുള്ള കറുത്ത താടിയും ദേഹത്ത് ഇറുകിയ, റോയൽ എൻഫീൽഡുമായി നിൽക്കുന്ന പുരുഷകേസരികളെ കാണാം. ഇവരെ ഫ്രീക്കന്മാർ എന്ന് എഴുതി തള്ളാൻ വരട്ടെ. സ്ത്രീകൾക്ക് ഏറെയിഷ്ടമുള്ള ഒരു കോമ്പിനേഷൻ തന്നെയാണ് ഇത്. പല തരുണീമണികളും അത് തുറന്ന് സമ്മതിക്കാറില്ലെങ്കിലും.
ഇക്കാര്യം ചുമ്മാതെ പറയുന്നതല്ല. സ്ത്രീകളുടെ ഈ ഇഷ്ടത്തിന് ശാസ്ത്രീയമായ അടിത്തറയുണ്ടെന്നാണ് ഈ മേഖലയിൽ ഗവേഷണം നടത്തുന്നവർ പറയുന്നത്. കട്ടത്താടിയും ദേഹരോമവും ഉറച്ച ശരീരവും സ്ത്രീകളുടെ ഉള്ളിന്റെ ഉള്ളിൽ സുരക്ഷിതത്വ ബോധം സൃഷ്ടിക്കും.
തങ്ങളെ ഏതാപത്തിൽ നിന്നും രക്ഷിക്കാനും സംരക്ഷിക്കാനും സ്നേഹം നൽകാനും ഇങ്ങനെയുള്ള പുരുഷന്മാർക്ക് സാധിക്കും എന്ന് സ്ത്രീകൾ തങ്ങളുടെ ഉപബോധ മനസ് കൊണ്ട് ചിന്തിക്കുകയും ചെയ്യും. ഇത്തരത്തിൽ താടിയും ശരീരവുമുള്ള പുരുഷന്മാർ സ്ത്രീകളിൽ കരുത്തിന്റെയും ഗാംഭീര്യത്തിന്റെയും ചിത്രമാണ് സൃഷ്ടിക്കുക. മിക്ക സ്ത്രീകളും തങ്ങൾക്ക് താടിയും ബുള്ളറ്റും ഉള്ള പുരുഷന്മാരെയാണ് ഇഷ്ടം എന്ന് പറയുന്നത് വെറുതെയല്ല!