blasters

തിരുവനന്തപുരം: ഇത്തണത്തെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിലെ ആദ്യ മത്സരത്തിന് കൊച്ചി വേദിയാകും. ഒക്ടോബർ 20 ന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്രേഡിയത്തിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സും അമർ തൊമർ കൊൽക്കത്തയും തമ്മിലുള്ള മത്സരത്തോടെയാണ് ഇത്തവണത്തെ ഐ.പി.എൽ സീസണിന് തുടക്കമാകുന്നത്. കഴിഞ്ഞ തവണയും ഉദ്ഘാടന മത്സരത്തിൽ ഈ ടീമുകൾ തമ്മിലാണ് ഏറ്രുമുട്ടിയത്. അന്ന് കൊൽക്കത്തയായിരുന്നു വേദി. 2017ലും കൊച്ചിയിലായിരുന്നു ഐ.എസ്.എല്ലിന്റെ കിക്കോഫ്. മൂന്നാം സീസണിലെ ഫൈനൽ വേദിയും കൊച്ചിയായിരുന്നു. ഫെബ്രുവരി 23ന് ഡൽഹി ഡൈനാമോസും ബ്ലാസ്റ്റേഴ്സും തമ്മിൽ നടക്കുന്ന മത്സരമാണ് ലീഗിലെ അവസാന മത്സരം.

ഐ.എസ്.എൽ 2019/20

2019 ഒക്ടോബർ 20 മുതൽ 2020 ഫെബ്രുവരി 23 വരെയാണ് പ്രാഥമിക ലീഗ് മത്സരങ്ങൾ നടക്കുന്നത്.

പ്രാഥമിക ലീഗിൽ 90 മത്സരങ്ങൾ ഉണ്ടാകും. ഓരോ ടീമിനും 18 റൗണ്ട് മത്‌സരങ്ങൾ.

വൈകിട്ട് 7.30നാണ് എല്ലാ മത്സരങ്ങളുടെയും കിക്കോഫ്.

കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി മിക്ക ദിവസങ്ങളിലും തുടർച്ചയായി മത്സരങ്ങൾ ഉണ്ട്.

നവംബർ 3 വരെയുള്ള ആദ്യ മൂന്ന് റൗണ്ടിൽ ഇടവേളയില്ലാതെ 15 മത്സരങ്ങൾ നടക്കും.

രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യൻ ടീമിന് പങ്കെടുക്കേണ്ടതിനാൽ നവംബർ 11 മുതൽ 22വരെ ഐ.എസ്.എല്ലിന് ഇടവേളയായിരിക്കും.

സെമി ഫൈനൽ ഫൈനൽ മത്സരങ്ങളുടെ വേദി പ്രഖ്യാപിച്ചിട്ടില്ല. മാർച്ച് ആദ്യ വാരമാകും കലാശപ്പോരാട്ടം.

10 ടീമുകളാണ് ഇത്തവണയും ഐ.എസ്.എല്ലിൽ മത്സരിക്കുന്നത്. ഡൽഹി ഡൈനാമോസും പൂനെ സിറ്റി എഫ്.സിയും പേര് മാറ്രുമെന്ന് വാർത്തകൾ ഉണ്ടയിരുന്നെങ്കിലും ഫിക്സറിൽ പേരിൽ മാറ്രമില്ല.

ബ്ലാസ്റ്റേഴ്സിന്റെ ഷെഡ്യൂൾ:

ഹോം മത്സരങ്ങൾ: ഒക്ടോബർ 20​എ.ടി.കെ, ഒക്ടോബർ 24​മുംബയ്, നവംബർ ​8​ഡെൽഹി ഡൈനാമോസ് എഫ്.സി ഡിസംബർ​ 1​എഫ്.സി ഗോവ ഡിസംബർ​13​ജംഷഡ്പൂർ എഫ്.സി, ഡിസംബർ​ 28​നോർത്ത് ഈസ്റ്റ് , ജനുവരി ​5​ എഫ്.സി പൂനെ സിറ്റി, ഫെബ്രുവരി ​1​ചെന്നൈയിൻ എഫ്.സി, ഫെബ്രുവരി15​ബെംഗളൂരു എഫ്.സി. എവേ മത്സരങ്ങൾ: നവംബർ ​2​ എഫ്.സി പൂനെ സിറ്റി, നവംബർ 23​ബെംഗളൂരു എഫ്.സി, ഡിസംബർ ​5, മുംബൈ സിറ്റി എഫ്.സി, ഡിസംബർ 20​ചെന്നൈയിൻ എഫ്.സി, ജനുവരി​ 12 ​എ.ടി.കെ, ജനുവരി19​ജംഷഡ്പൂർ എഫ്.സി, ജുവരി 25​എഫ്.സി ഗോവ, ഫെബ്രുവരി​ 9​നോർത്ത് ഈസ്റ്റ്, ഫെബ്രുവരി 23​ഡൽഹി ഡൈനാമോസ്