ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ നടി ഭാവന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വെെറയായിക്കൊണ്ടിരിക്കുന്നത്. വെള്ള വസ്ത്രങ്ങളും അതിനിണങ്ങുന്ന വെള്ള മുത്ത് പിടിപ്പിച്ച ആഭരണങ്ങളുമണിഞ്ഞ് ഉണ്ണിക്കണ്ണന്മാരോടൊപ്പമുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൃഷ്ണവേഷം കെട്ടിയ കുട്ടികൾക്കൊപ്പം ഇരിക്കുകയാണ് താരം.
വിവാഹത്തിന് ശേഷം സിനിമകളിൽ നിന്ന് മാറി നിന്ന താരം തമിഴ് ചിത്രം 96ന്റെ കന്നട റീമേക്കായ 99 ലൂടെ ഗംഭീര തിരിച്ച് വരവ് നടത്തിയിരുന്നു. ഗണേഷിന്റെ നായികയായിട്ടാണ് ഭാവന എത്തിയത്. 2017ൽ പുറത്തിറങ്ങിയ ആദം ജോൺ ആയിരുന്നു മലയാളത്തിൽ താരം അവസാനമായി അഭിനയിച്ചത്. ഇൻസ്‌പെക്ടർ വിക്രം, ഭംജ്രംഗി 2 തുടങ്ങിയവയാണ് ഭാവനയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.