news

1. ഇന്ത്യ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ലോകം സാമ്പത്തിക മാന്ദ്യത്തില്‍ എന്ന് നിര്‍മ്മല. ഇന്ത്യയാണ് അല്‍പമെങ്കിലും ഭേദപ്പെട്ട നിലയില്‍. അമേരിക്കയും ജര്‍മനിയും പ്രതിസന്ധിയിലേക്ക്. ആഗോള തലത്തില്‍ സാമ്പത്തിക വളര്‍ച്ച കുറഞ്ഞു. അമേരിക്ക- ചൈന വ്യാപാര യുദ്ധം അടക്കം സാമ്പത്തിക രംഗത്തെ ബാധിച്ചു. ധനകാര്യ മേഖലയില്‍ കാണാന്‍ കഴിയുന്നത്, കഴിഞ്ഞ 70 വര്‍ഷത്തിന് ഇടയില്‍ അഭിമുഖീകരിച്ചിട്ടില്ലാത്ത തരത്തിലുള്ള അഭൂത പൂര്‍വ്വമായ സമ്മര്‍ദ്ദം എന്നും ഇങ്ങനെ എങ്കില്‍ സാമ്പത്തിക മാന്ദ്യത്തിന് കാരണമായ പ്രതിസന്ധിയെ നേരിടാന്‍ അസാധാരണമായ നടപടികളിലേക്ക് പോകേണ്ടി വരും എന്നും രാജീവ് കുമാര്‍ വ്യക്തമാക്കി ഇരുന്നു




2. കവളപ്പാറ ദുരന്തത്തില്‍ ഇനിയും കണ്ടെത്താന്‍ ഉള്ളവരെ എത്രയും വേഗം കണ്ട് എത്തുന്നതിന് തിരച്ചില്‍ ഊര്‍ജിതം ആക്കണമെന്ന് സംസ്ഥാന മനുഷ്യ അവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്. ഭുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് എത്രയും വേഗം ധനസഹായം ലഭ്യമാക്കണം. കവളപ്പാറയിലെ ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം കമ്മീഷന്‍ ജില്ലാ കളകടര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. കവളപ്പാറയിലെ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തിര ധനസഹായം അപര്യാപ്തം ആണെന്ന പരാതി പരിശോധിച്ച് ആവശ്യമായ നിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കുമെന്ന് കമ്മിഷന്‍ അറിയിച്ചു.
3. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തിനുള്ള ധനസഹായം ഇതുവരെ കിട്ടിയില്ലെന്ന പരാതി സര്‍ക്കാര്‍ പരിശോധിക്കണം. കവളപ്പാറയില്‍ ദുരന്തമുണ്ടായ സ്ഥലത്തിന്റെ അപകട സാധ്യതയെ കുറിച്ച് ജിയോളജിക്കല്‍ സര്‍വേ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പൊതു ജനങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. അതേസമയം, വയനാട് പുത്തുമലയില്‍ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള ദേശീയ ദുരന്ത നിവാരണ സേനാ സംഘത്തിന്റെ തിരച്ചില്‍ അവസാനിപ്പിക്കുന്നു.
4. നാട്ടുകാരുടെ നേതൃത്വത്തില്‍ ഇനി പ്രദേശികമായി തിരച്ചില്‍ തുടരും. കാണാതായ അഞ്ച് പേരില്‍ നാല് പേരുടെ കുടുംബങ്ങള്‍ തിരച്ചില്‍ അവസാനിപ്പിക്കാം എന്ന അഭിപ്രായം ഇന്നത്തെ യോഗത്തില്‍ മുന്നോട്ട് വച്ചു. ഒരിടത്ത് കൂടി തിരച്ചില്‍ നടത്തണം എന്ന് കാണാതായ പുത്തുമല സ്വദേശി ഹംസയുടെ മകന്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും പച്ചക്കാട് ഭാഗത്ത് തിരച്ചില്‍ നടത്തും. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച രണ്ട് മൃതദേഹങ്ങള്‍ ആരുടേത് എന്ന് തിരച്ചറിയാന്‍ ഉള്ള ഡി.എന്‍.എ ഫലം ലഭ്യമായിട്ടില്ല.
5. ശബരിമല യുവതീ പ്രവേശനത്തില്‍ അടക്കം നിലപാടില്‍ മയപ്പെട്ട് സി.പി.എം. സി.പി.എമ്മിന് ബഹുജന സ്വാധീനം കുറഞ്ഞു എന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളോട് വിനയാന്വതരായി പെരുമാറണം. ജനങ്ങളുടെ സ്‌നേഹം പിടിച്ചു പറ്റണം. ബഹുജന സ്വാധീനം കുറയ്ക്കുന്ന ഒരു പ്രവര്‍ത്തനങ്ങളിലും പങ്കാളികള്‍ ആവില്ല. സംസ്ഥാന കമ്മിറ്റി മുതല്‍ ബ്രാഞ്ച് കമ്മിറ്റികള്‍ വരെ നിലവിലെ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തണം എന്നും സി.പി.എം അധികാര കേന്ദ്രമായി പ്രവര്‍ത്തിക്കില്ല എന്നും കോടിയേരി
6. കേരളത്തില്‍ ഹിന്ദു വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ശക്തിപ്പെടുന്നു. ശബരിമല വിഷയത്തില്‍ നിലപാടില്‍ മയപ്പെട്ട സി.പി.എം, നിയമങ്ങള്‍ ബലംപ്രയോഗിച്ച് നടപ്പാക്കില്ല എന്ന് പറഞ്ഞു. ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കില്ല എന്ന് കോടിയേരി. സക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സി.പി.എം സംസ്ഥാന സമിതിയ്ക്ക് മതിപ്പ്. കേന്ദ്രം കേരളത്തോട് വൈരാഗ്യത്തോടെ പെരുമാറുന്നു. ഇതിനിടയില്‍ ആണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പരിസ്ഥിതി സംരക്ഷണം സി.പി.എം ഏറ്റെടുക്കും. കരിങ്കല്ലും മണലും പരമാവധി ഒഴിവാക്കി കെട്ടിട നിര്‍മ്മാണം നടത്തും. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ഈ രീതി അവലംബിക്കും
7. ഉദ്യോഗസ്ഥ തലത്തില്‍ ഇപ്പോഴും അഴിമതി നിലനില്‍ക്കുന്നു. ഇത്തരക്കാര്‍ക്ക് എതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും. സി.പി.എമ്മില്‍ കാലാനുസൃത മാറ്റം വരുമെന്ന് കോടിയേരി. വലതുപക്ഷ മുന്നേറ്റം തടയുക പ്രധാന ലക്ഷ്യം. കേഡര്‍മാര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കും. ആര്‍.എസ്.എസിന് മുന്നില്‍ കീഴടങ്ങാത്ത രാഷ്ട്രീയം മുന്നോട്ടു വയ്ക്കും എന്നും സി.പി.എം സംസ്ഥാന സെക്രട്ടറി
8. ദക്ഷിണേന്ത്യയിലേക്ക് ഭീകരര്‍ എത്തി എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ കൂടുന്ന മറ്റ് സ്ഥലങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശമുണ്ട്. ആരാധനാലയങ്ങള്‍ക്ക് ചുറ്റും നിരീക്ഷണവും സുരക്ഷയും ശക്തമാക്കും.
9. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും പരിശോധന കര്‍ശനമാക്കും. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പറിലോ സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ അറിയിക്കണം എന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ശ്രീലങ്ക വഴി ആറ് ലഷ്‌കര്‍ ഇ ത്വയിബ പ്രവര്‍ത്തകര്‍ ഇന്ത്യയിലേക്ക് കടന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അഞ്ച് ശ്രിലങ്കന്‍ തമിഴ് വംശജരും ഒരു പാകിസ്ഥാന്‍ സ്വദേശിയും ഉള്‍പ്പെടുന്ന സംഘത്തില്‍ മലയാളിയും ഉള്ളതായി വിവരം