child-abuse

തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച ആൺകുട്ടിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി. കുട്ടിയുടെ അമ്മയുടെ പരാതിയിൽ അദ്ധ്യാപകനായ സന്തോഷിനെതിരെ പൊലീസ് കേസ് എടുത്തു. പരാതി പിൻവലിക്കാൻ ഭീഷണിയുണ്ടെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത പ്രകടമായതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. സ്‌കൂളിലെ ഗണിതാദ്ധ്യാപകൻ ഓട്ടിസബാധിതനായ പത്തു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഓട്ടിസം സെന്ററിലെ തെറാപ്പിസ്റ്റുകൾ നടത്തിയ പരിശോധനയിലും പീഡനം നടന്നുവെന്ന് വ്യക്തമായിട്ടുണ്ട്. കുട്ടിയുടെ അമ്മയുടെ പരാതിയിൽ ശ്രീകാര്യം പൊലീസ് സന്തോഷിനെതിരെ കേസ് എടുത്തു.