dubai

ദുബായ്: ദൂബായിൽ വാഹനമോടിക്കുന്നതിനിടെ നിയമം ലംഘിച്ചതിന് പിഴ അടക്കാൻ നിർദേശിക്കപ്പെട്ടവർക്കൊല്ലം ഇനി സന്തോഷിക്കാം. ഒരിക്കൽ കൂടി നിയമലംഘനം നടത്താത്തവർക്ക് വിധിച്ച പിഴയുടെ പകുതി അടച്ചാൽ മതിയാവും. ഈ വർഷം ഫെബ്രുവരിയിൽ ദുബായ് പൊലീസ് പ്രഖ്യാപിച്ച പദ്ധതിയുടെ രണ്ടാംഘട്ടത്തോടനുബന്ധിച്ചാണ് ഈ ഇളവ്.

ഇതുവരെ 425371 ഡ്രൈവർമാർക്ക് ഇതിനകം 25% ഇളവ് നേടാൻ കഴിഞ്ഞു. ഫെബ്രുവരി 6 മുതൽ മൂന്നു മാസം ഗതാഗത നിയമ ലംഘനം നടത്തിയവർക്കാണ് ആനുകൂല്യം ലഭിച്ചത്. ദുബായ് പൊലീസ് ആസ്ഥാനത്ത് കമാന്റർ ഇൻ ചീഫ് ഓപ്പറേഷൻ മേജർ ജനറൽ മുഹമ്മദ് സൈഫ് അൽ ശഫീൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിെന്റ പ്രഖ്യാപനം നടത്തി.

ട്രാഫിക് നിയമലംഘനം നടത്താത്തവരുടെ പിഴകളിൽ ഇളവ് നൽകുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ പിഴകളിൽ 50 ശതമാനം ഇളവ് പ്രാബല്യത്തിൽ വന്നു. ആറു മാസത്തേയ്ക്ക് ഒരു നിയമലംഘനവും വരുത്താവർക്ക് 50 % ഇളവും സ്വന്തമാക്കാം. ഒൻപത് മാസത്തേയ്ക്ക് നിയമലംഘനം നടത്താത്തവർക്ക് 75 ശതമാനമാണ് ഇളവ്. ഒരു വർഷം മുഴുവനായി നിയമലംഘനത്തിലൊന്നും പെടാതെ വാഹമോടിക്കുന്നവർക്ക് പൂർണമായും നൂറു ശതമാനവും ഇളവ് നേടാം. രണ്ടാം ഘട്ടം ദുബായ് പൊലീസിെന്റ സ്മാർട് ആപ്ലിക്കേഷനിലൂടെയും വെബ്‌സൈറ്റിലൂടെയുമാണ് ആരംഭിച്ചത്‌.