എറണാകുളത്ത് അടുത്ത വ്യാഴാഴ്ച ദിലീപും ഒരു പുതുമുഖ ബാലതാരവും പങ്കെടുക്കുന്ന രംഗത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. മൂന്ന് ദിവസത്തെ ഗാനചിത്രീകരണത്തിന് ശേഷം മൈ സാന്റയുടെ ഷൂട്ടിംഗ് ഉൗട്ടിയിലേക്ക് ഷിഫ്ട് ചെയ്യും. വാൾ പോസ്റ്റർ എന്റർടെയ്ൻമെന്റസിന്റെ ബാനറിൽ നിഷാദ് കോയ, സുഗീത്, അജീഷ് ഒ.കെ, ജെൻസൺ സൈമൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന മൈ സാന്റയിൽ സുരാജ് വെഞ്ഞാറമൂട് ,സിദ്ദിഖ്, ഇന്ദ്രൻസ്, സായികുമാർ, ശ്രീനാഥ് ഭാസി, ഇർഷാദ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. നായികയെ തീരുമാനിച്ചിട്ടില്ല.
ജെമിൻ സിറിയക്ക് രചന നിർവഹിക്കുന്ന ഇൗ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് ഫൈസൽ അലിയാണ്. സംഗീതം വിദ്യാസാഗർ, നിഷാദ്.അഹമ്മദും സന്തോഷ് വർമ്മയും ചേർന്നാണ് ഗാനങ്ങൾ എഴുതുന്നത്. അരോമ മോഹനാണ് പ്രൊഡക് ഷൻ കൺട്രോളർ.