കുഞ്ഞ് ഭക്ഷണം കഴിക്കുന്നില്ലെന്നത് അമ്മമാരുടെ വലിയ പരാതികളിലൊന്നാണ്. ആദ്യത്തെ ഒരു വർഷം കുഞ്ഞിന്റെ തൂക്കം മൂന്ന് കിലോയിൽ നിന്നും ഏകദേശം 10 കിലോ വരെ ആകുന്നു. എന്നാൽ രണ്ട് വയസാകുമ്പോഴേക്കും 12 കിലോ മാത്രമേ ആകുന്നുള്ളൂ. ഇതിൽ അസ്വാഭാവികതയില്ല. കാരണം വളർച്ചയുടെ വേഗത കുറയുന്നതാണ് വിശപ്പ് കുറയാൻ കാരണം. ഒരു വയസ് കഴിയുമ്പോൾ കുഞ്ഞ് കളികളിലും മറ്റും വ്യാപൃതമാകുന്നു. ഇതോടെ ഭക്ഷണത്തോടുള്ള താത്പര്യവും കുറയുന്നു. വീട്ടിലെല്ലാവരും ഭക്ഷണം കഴിക്കുമ്പോൾ കുഞ്ഞിനേയും കൂടെയിരുത്തി സ്വയം ആഹാരം കഴിക്കാൻ ശീലിപ്പിക്കുക. വ്യത്യസ്ത രുചികൾ നൽകി കുഞ്ഞിന് ആഹാരത്തോടുള്ള ഇഷ്ടം വളർത്തിയെടുക്കുക. വയറു നിറഞ്ഞ ശേഷവും കഴിക്കാൻ നിർബന്ധിക്കരുത്. ബേക്കറി, ജങ്ക് ഫുഡ് എന്നിവ വിശപ്പ് കെടുത്തും. അവ ഒഴിവാക്കുക. വയർ നിറഞ്ഞ ശേഷവും കുഞ്ഞിനെ ഭക്ഷണം കഴിക്കാൻ നിർബന്ധിക്കരുത്.