pinyo-

തിരുവനന്തപുരത്തിന്റെ സ്വന്തം വാവാ സുരേഷിനെ പോലെ അങ്ങ് തായ്‌ലാ‌ന്റിലും ഉണ്ട് ഒരു വാവാ സുരേഷ്. ഏതിനം പാമ്പാണെങ്കിലും ഉൾഭയം ഒട്ടുമില്ലാതെ തന്നെയാണ് ഇവരുടെ പാമ്പ് പിടുത്തവും. മൂർഖനും അണലിയും, പെരുമ്പാമ്പും രാജവെമ്പാലയുമടക്കം ആളുകളുടെ ഉറക്കം കെടുത്തുമ്പോൾ ബാങ്കോക്കുകാർ ഒറ്റപ്പേരാണ് ഒാ‌‌ർക്കുക. അതാണ് പിന്യോ. പാതിരാത്രിയിലാണെങ്കിലും പാമ്പ് പിടിക്കാൻ പിന്യോ റെഡി. ഏറ്റവും പ്രിയപ്പെട്ട ജോലിയാണ് പിന്യോയ്ക്ക് പാമ്പ് പിടുത്തം. തായ്ലാ‌‌ന്റി‌ലെ വീടുകളിൽ നിന്നുമാണ് ഇയാൾ കൂടുതലും പാമ്പിനെ പിടികൂടിയത്. ഈർപ്പം കൂടുതലുള്ള ഇടങ്ങളിൽ പൂന്തോട്ടങ്ങളിലും ടോയ്‌ല‌റ്റിലെ പൈപ്പ് വഴിയുമൊക്കെ വിഷമുള്ളതും അല്ലാത്തതുമായ പലതരം പാമ്പുകളാണിവിടെ.

pinyo-

ശരിക്കും ജോലി അഗ്നിശമനസേനയിലാണെങ്കിലും പിന്യോയ്ക്ക് പാമ്പുപിടുത്തമാണ് കൂടുതൽ ഇഷ്ടം. വീട്ടിലും പരിസരത്തും പാമ്പിനെ കാണുമ്പോൾ നേരെ വിളിപോവുക പിന്യോ ജോലി ചെയ്യുന്ന അഗ്നിശമനസേനാ ഒഫീസിലേക്കാണ്. പിന്നെ നേരെ ധൃതിയിൽ പാമ്പിനെ പിടിക്കാനായി പുറപ്പെടും. അതുകഴിഞ്ഞിട്ടേ വിശ്രമമുള്ളൂ. വിഷമുള്ളവയെ പിടികൂടുമ്പോൾ അവയെ കൃത്യമായി ആശുപത്രിയിലെത്തിച്ച് വിഷം ശേഖരിക്കും. അത് വിഷചികിത്സയ്ക്ക് ഉപകരിക്കും എന്നുള്ളതുകൊണ്ടാണ്.

pinyo-

അല്ലാത്തവയെ ജനവാസമില്ലാത്തിടത്തോ ഉൾവനത്തിലെ കൊണ്ട് വിടും. പിടിക്കുന്നതിനിടെ വല്ല പരിക്കും പറ്റിയാലോ എന്ന കാരണത്താൽ അവയെ പരിചരിച്ച് ആരോഗ്യവാനാക്കിയേ വിടൂ. പിന്യോ പാമ്പ് പിടുത്തം തുടങ്ങിയിട്ട 16 വർഷമായി. ഏതാണ്ട് 10,000ത്തിലധികം പാമ്പുകളെ തുരത്തിയിട്ടുണ്ട് പിന്യോ. പാമ്പിനെ പിടികൂടാനായി ഒരുകൊല്ലത്തെ കണക്കെടുത്താൽ 3000 കാളുകളെങ്കിലും വന്നിട്ടുണ്ട് പിന്യോയ്ക്ക്. പറ്റില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. പരിക്കേറ്റ പാമ്പുകളെ ശുശ്രൂഷിക്കുക,​ മൂർഖൻ പാമ്പിന് വെള്ളം കൊടുക്കുക തുടങ്ങിയവയാണ് അഗ്നിശമനസേനാ ഒ‌ഫീസിലെ ഒഴിവുവേളകളിൽ പിന്യോയുടെ പ്രധാന പണി. പാമ്പുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന വിഷയത്തിൽ ക്ളാസെടുക്കാനും പിന്യോ റെ‌ഡി.