kaumudy-news-headlines

1. സീറോ മലബാര്‍ സഭാ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി. കാര്‍ദിനാള്‍ അടക്കം മൂന്ന് പേര്‍ സമര്‍പ്പിച്ച ഹര്‍ജി എറണാകുളം ജില്ലാ സെഷന്‍സ് കോടതി തള്ളി. ഭൂമി ഇടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണം. കോടതി വിധി, തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍.


2. എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ഭാരത് മാതാ കോളേജിന് മുന്‍വശമുള്ള 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെ ആണ് ഭൂമി ഇടപാട് നടത്തിയത് എന്നും ചൂണ്ടികാണിച്ച് പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആയിരുന്നു നേരത്തെ കോടതി കേസ് എടുത്ത് വിചാരണ നേരിടാന്‍ ഉത്തരവിട്ടത്.
3. എന്നാല്‍, സഭ ഭൂമി വില്‍പ്പന നടത്തിയതില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും കൂരിയയുടെ തീരുമാനം നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും കര്‍ദ്ദിനാള്‍ ആലഞ്ചേരി കോടതിയെ അറിയിച്ചിരുന്നു. ആലഞ്ചേരിയ്ക്ക് പുറമെ അതിരൂപതാ പ്രൊസിക്യൂട്ടര്‍ ആയിരുന്ന ഫോ. ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍
4. നരേന്ദര മോദി അനുകൂല പ്രസ്താവനയില്‍ മാപ്പ് പറയേണ്ട ആവശ്യം ഇല്ല എന്ന് ആവര്‍ത്തിച്ച് എം.പി ശശി തരൂര്‍. 2014 മുതലേ പറയുന്ന കാര്യമാണ് ഇത്. മോദിയെ പ്രശംസിച്ചത് തന്റെ വ്യക്തിപരമായ അഭിപ്രായം. കുറ്റം മാത്രം പറഞ്ഞാല്‍ ജനം വിശ്വാസത്തില്‍ എടുക്കില്ല. നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രി ആണെന്നും ശശി തരൂര്‍.
5. അതേസമയം, നേതാക്കളുടെത് വ്യക്തിപരമായ അഭിപ്രായം എന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. മോദിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നതല്ല കോണ്‍ഗ്രസിന്റെ പണി എന്നും കൂട്ടിച്ചേര്‍ക്കല്‍. മോദി അനുകൂല പ്രസ്താവന പാര്‍ട്ടിയുടെ അഭിപ്രായം അല്ല. നിലവിലെ സാമ്പത്തിക തകര്‍ച്ച അടക്കം കാണണം എന്നും കെ.സി വേണുഗോപാല്‍.
6. ലഷ്‌കര്‍ ഇ തൊയിബ ഭീകരര്‍ തമിഴ്നാട്ടില്‍ എത്തി എന്ന രഹസ്യ അന്വേഷണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രത തുടരുന്നു. ഡല്‍ഹിയിലും സുരക്ഷ കൂട്ടി. തന്ത്ര പ്രധാന മേഖലകളില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു. തലസ്ഥാനത്ത് പരിശോധന കര്‍ശനമാക്കി. വേളാങ്കണി ഉള്‍പ്പടെയുള്ള ആരാധ ആലയങ്ങള്‍ക്കും സുരക്ഷ കര്‍ശനം ആക്കി. ഭീകര സംഘത്തിലുള്ള മലയാളിയെ കേന്ദ്രീകരിച്ചും തിരച്ചില്‍ ഊര്‍ജിതമാണ്.
7. ഭീകരര്‍ക്ക് യാത്രാ സഹായം ഉള്‍പ്പടെ ഒരുക്കിയത് തൃശൂര്‍ സ്വദേശിയായ അബ്ദുള്‍ ഖാദര്‍ ആണന്ന് പൊലീസ് സ്ഥിരീകരിച്ചു . സ്‌കൂളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍സുകള്‍ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബോംബ് സ്‌ക്വാഡ് പരിശോധന തുടരുകയാണ്. എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ 2000 പൊലീസുകാരെ ആണ് കോയമ്പത്തൂരില്‍ മാത്രം വിന്യസിച്ച് ഇരിക്കുന്നത്. തൃശൂര്‍ സ്വദേശിക്ക് ഒപ്പം ഉണ്ടായിരുന്ന സ്ത്രീയെ കസ്റ്റഡില്‍ എടുത്തു. തീവ്രവാദികള്‍ക്ക് തൃശൂര്‍ സ്വദേശി സഹായം നല്‍കി എന്ന് സംശയം.
8. സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക്ല്‍ പൊലീസിന് നല്‍കിയ പരാതി പിന്‍വലിക്കണം എന്ന് എഫ്.സി.സി. സിസ്റ്റര്‍ ലൂസി മാപ്പ് പറയണം എന്നും ആവശ്യം. ഇല്ലാത്ത പക്ഷം നിയമനടപടി ഉണ്ടാകും എന്ന് സിസ്റ്ററിന് സഭയുടെ കത്ത്. കേസും ആരോപണങ്ങളും സഭയെ അപകീര്‍ത്തി പെടുത്തുന്നത് എന്ന് ചൂണ്ടിക്കാട്ടല്‍. സിസ്റ്റര്‍ ലൂസി വിശദീകരണം നല്‍കണം എന്നും സഭയുടെ ആവശ്യം.
9. പരാതി പിന്‍ വലിച്ചില്ലെങ്കില്‍ കത്ത് മാദ്ധ്യമങ്ങള്‍ക്ക് നല്‍കും എന്ന് ഭീക്ഷണി. ലൂസിയെ പുറത്ത് ആക്കുന്നത് ഫ്രാങ്കോക്ക് എതിരെ സമരം ചെയ്തതിന് അല്ല എന്നും തെറ്റുകള്‍ മറ്റ് ചിലതെന്നും തന്നിഷ്ട പ്രകാരം ജീവിക്കാം എന്ന് കരുതരുത് എന്നും കത്തില്‍. മഠത്തിലെ മറ്റ് കന്യാസ്ത്രികള്‍ വനിതാ കമ്മിഷന് പരാതി നല്‍കും എന്നും ഭീക്ഷണി. കഴിഞ്ഞ ദിവസം തന്നെ മഠത്തില്‍ പൂട്ടിയിട്ടതായും തനിക്ക് എതിരെ അപവാദ പ്രചരണങ്ങള്‍ നടക്കുന്നതായും സിസ്റ്റര്‍ ലൂസി ആരോപിച്ചിരുന്നു.
10. ശബരിമല സ്ത്രീ പ്രവേശന നിലപാടില്‍ മലക്കം മറിച്ചില്‍ ഇല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റും. എല്ലാ പ്രതിസന്ധിയും മറികടക്കാന്‍ ആകും. അമ്പലം വിഴുങ്ങികളോട് മാത്രമാണ് സര്‍ക്കാരിന് അതൃപ്തി എന്നും കടകംപള്ളി. ശബരിമല വിഷയത്തില്‍ മലക്കം മറിയുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആണ്. കയ്യടിക്ക് വേണ്ടി മാത്രം അഭിപ്രായം പറയുന്ന ആളാണ് പ്രതിപക്ഷ നേതാവ് എന്നും കടകംപള്ളിയുടെ ആരോപണം.