തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശനവിഷയവുമായി ബന്ധപ്പെട്ട് വിശ്വാസികളുടെ മനസ് വിഷമിപ്പിക്കുന്ന പ്രവർത്തികൾക്ക് പിന്തുണനൽകില്ലെന്ന് കഴിഞ്ഞ ദിവസം സി.പി.എം വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ യുവതി പ്രവേശനത്തിൽ സി.പി.എമ്മിന് ഒരു പങ്കിമില്ലെന്നും അവിടേക്ക് സി.പി.എം ഒരു സ്ത്രീയെയും കൊണ്ടുപോയിട്ടില്ലെന്നും കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറികോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. സംസ്ഥാന സെക്രട്ടിറിയുടെ വാക്കുകൾക്ക് പിന്തുണയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും എത്തിയിരിക്കുകയാണ്. ഒരു കാലത്തും വിശ്വാസ സമൂഹത്തോട് എതിരായിരുന്നില്ലെന്നും ഭക്തരോട് സർക്കാരിന് താത്പര്യമാണുള്ളതെന്നും മാദ്ധ്യമപ്രവർത്തകരോട് മന്ത്രി വ്യക്തമാക്കി. അതേ സമയം ക്ഷേത്ര സ്വത്ത് കൈക്കലാക്കുന്നതിനായി പ്രവർത്തിക്കുന്ന അമ്പലം വിഴുങ്ങികളെ എതിർക്കും. സ്ഥാപിത താത്പര്യങ്ങൾ നടപ്പിലാക്കുന്നതിനായി ക്ഷേത്രങ്ങളിൽ കേന്ദ്രീകരിക്കുന്നവരുണ്ട് അവർക്ക് ആചാരങ്ങളിലടക്കം ഒരു വിശ്വാസവുമില്ല പണത്തിൽ മാത്രമാണ് അത്തരക്കാർക്ക് നോട്ടം . അത്തരക്കാരോട് സർക്കാരിന് അതൃപ്തിയാണുള്ളതെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.