senthil-krishna

ഗുരുവായൂർ: നടൻ സെന്തിൽ കൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ഗുരുവായൂർ അമ്പലത്തിൽ വച്ച് ശനിയാഴ്ച രാവിലെയായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് വച്ചാണ് വിവാഹസൽക്കാരം നടത്തുക. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് സെന്തിൽ കൃഷ്ണ. മിമിക്രി ടെലിവിഷൻ താരമായ സെന്തിൽ 2009ൽ കലാഭവൻ മണിയുടെ പുള്ളിമാനിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്.

കലാഭവൻ മണിയുടെ ജീവിതം പറയുന്ന ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിൽ രാജാമണി എന്ന നായക കഥാപാത്രത്തെയാണ് സെന്തിൽ അവതരിപ്പിച്ചത്. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിൽ മന്ത്രിയുടെ വേഷവും സെന്തിൽ കൈകാര്യം ചെയ്തു. വിനയൻ സംവിധാനം ചെയ്യുന്ന ആകാശ ഗംഗ 2 ആണ് സെന്തിലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.