തിരുവനന്തപുരം മണക്കാട് മുക്കോലക്കൽ ക്ഷേത്രത്തിനടുത്തെ ഒരു വീടിന് മുറ്റത്ത് മരത്തിനു മുകളിൽ ഒരു പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വാവയെ വിളിച്ചത്. തൊട്ടടുത്തെ വീട്ടിലെ സ്ത്രീകളാണ് ആദ്യം പാമ്പിനെ കണ്ടത്. നല്ല വലുപ്പം. കിളികളെ പിടികൂടാൻ ആയിരിക്കാം പാമ്പ് മരത്തിനു മുകളിൽ കയറിയത്. എന്തായാലും വാവ സ്ഥലത്തെത്തി മരത്തിനോട് ചേർന്ന് മതിലിനു മുകളിൽ കയറി പാമ്പിനെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു.തുടർന്ന് അവിടെ നിന്നും യാത്രതിരിച്ച വാവ തിരുവനന്തപുരം പി.ടി.പി നഗറിലെ ഒരു വീട്ടിൽ അടുക്കളയിലെ കബോർഡിനകത്തു കയറിയ പാമ്പിനെ പിടികൂടി.തുടർന്ന് ഒരു വീട്ടിൽ നിന്ന് ബക്കറ്റ് കൊണ്ട് മൂർഖൻ പാമ്പിനെ പിടികൂടി. ഇത് അവിടെ കൂടിനിന്ന വീട്ടുകാർക്കും, കുട്ടികൾക്കും പുതിയൊരു അനുഭവമായിരുന്നു.ചേര കാലിൽ ചുറ്റിയാൽ അഴുകുമോ, ചേര കാതിൽ ഊതുമോ...നാട്ടുകാരുടെ സംശയങ്ങൾക്ക് വാവ മറുപടിയും നൽകി. കാണുക സ്നേക് മാസ്റ്റർ എപ്പിസോഡ്.