ഒ.എം.ആർ. പരീക്ഷ
ആരോഗ്യ വകുപ്പിൽ കാസർഗോഡ് ജില്ലയിൽ കാറ്റഗറി നമ്പർ 58/2018 പ്രകാരം ഫാർമസിസ്റ്റ് ഗ്രേഡ് 2 (എൻ.സി.എ.-എസ്.ഐ.യു.സി.-നാടാർ), ഇടുക്കി ജില്ലയിൽ കാറ്റഗറി നമ്പർ 42/2019 പ്രകാരം ഫാർമസിസ്റ്റ് ഗ്രേഡ് 2 (എൻ.സി.എ.-എസ്.ഐ.യു.സി. നാടാർ), ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കാറ്റഗറി നമ്പർ 43/2019 പ്രകാരം ഫാർമസിസ്റ്റ് ഗ്രേഡ് 2 (എൻ.സി.എ.- ഹിന്ദുനാടാർ), ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ ആലപ്പുഴ ജില്ലയിൽ കാറ്റഗറി നമ്പർ 275/2018 പ്രകാരം ഫാർമസിസ്റ്റ് ഗ്രേഡ് 2 തസ്തികകളിലേക്ക് സെപ്തംബർ ആറിന് രാവിലെ 7.30 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും.
ഒറ്റത്തവണ വെരിഫിക്കേഷൻ
കാറ്റഗറി നമ്പർ 434/16 പ്രകാരം കേരള സ്‌റ്റേറ്റ് പ്ലാനിംഗ് ബോർഡിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് 27, 29, 30, 31 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും. അറിയിപ്പ് പ്രൊഫൈൽ, എസ്.എം.എസ്. വഴി അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ ജി.ആർ. 2 എ വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471- 2546447). കാറ്റഗറി നമ്പർ 541/2017 പ്രകാരം ഭാരതീയ ചികിത്സാവകുപ്പ്/ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ മെഡിക്കൽ ഓഫീസർ(ആയുർവേദ) തസ്തികയിലേക്ക് സെപ്തംബർ അഞ്ച്, ആറ്, ഏഴ് തീയതികളിൽ രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും. അറിയിപ്പ് പ്രൊഫൈൽ, എസ്.എം.എസ്. വഴി അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 1 സി വിഭാഗവുമായി ബന്ധപ്പെടണം. (ഫോൺ: 0471-2546325)