പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബി.ടെക് (2008 സ്കീം) മേയ് 2019 (സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബ്രാഞ്ച് 26, 27 തീയതികളിൽ മരിയൻ കോളേജ് ഒഫ് എൻജിനിയറിംഗ്, കഴക്കൂട്ടം, തിരുവനന്തപുരത്തും സിവിൽ എൻജിനിയറിംഗ് ബ്രാഞ്ച് സെപ്തംബർ മൂന്ന്, അഞ്ച് തീയതികളിൽ കോളേജ് ഒഫ് എൻജിനിയറിംഗ് തിരുവനന്തപുരത്തും നടത്തും.
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം 29 ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എൽ.ഐ.എസ്.സി (2017 അഡ്മിഷൻ) 'LISM 54 -ഇൻഫർമേഷൻ ടെക്നോളജി ആപ്ലിക്കേഷൻസ് പ്രാക്ടിക്കൽ സെപ്തംബർ രണ്ടിന് നടത്തും. 30 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.എൽ.ഐ.എസ്.സി (2017 അഡ്മിഷൻ) 'LISM 58 - ഡിസർട്ടേഷൻ ആൻഡ് വൈവാ - വോസി' പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
അഞ്ചാം സെമസ്റ്റർ ബി.ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബ്രാഞ്ചിന്റെ (2008 സ്കീം) 'കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് ലാബ്', 'ഡിജിറ്റൽ സിഗ്നൽ പ്രോസസിംഗ് ലാബ്' എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കൽ 27 ന് ശ്രീ ചിത്തിര തിരുനാൾ കോളേജ് ഒഫ് എൻജിനിയറിംഗ്, പാപ്പനംകോട്, തിരുവനന്തപുരത്തും, ഓട്ടോമൊബൈൽ ബ്രാഞ്ചിന്റെ (2013 സ്കീം) 'ഫ്ളൂയിഡ് മെക്കാനിക്സ് ആൻഡ് മെഷീൻസ് ലാബ്' കെമിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ (2013 സ്കീം) 'ഫ്ളൂയിഡ് മെക്കാനിക്സ് ലാബ്' എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കൽ 27 നും മെക്കാനിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ 'പ്രൊഡക്ഷൻ എൻജിനിയറിംഗ് ലാബ്' (2008, 2013 സ്കീമുകൾ) പ്രാക്ടിക്കൽ പരീക്ഷകൾ 30 നും കോളേജ് ഒഫ് എൻജിനിയറിംഗ്, തിരുവനന്തപുരത്തും നടക്കും.ഒൻപതിന് നടത്താനിരുന്ന മെക്കാനിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ 'ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ലാബ്' (2008 സ്കീം) പരീക്ഷകളുടെ പുതുക്കിയ തീയതി 30. പരീക്ഷാകേന്ദ്രങ്ങൾക്ക് മാറ്റമില്ല. പ്രസ്തുത പരീക്ഷയ്ക്ക് ട്രാൻസിറ്ററിയായി രജിസ്റ്റർ ചെയ്തിട്ടുളളവർ കോളേജ് ഒഫ് എൻജിനിയറിംഗ്, തിരുവനന്തപുരം സെന്ററിൽ പരീക്ഷ എഴുതണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഗ്രൂപ്പ് ഡിസ്കഷൻ & ഇന്റർവ്യൂ
വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന എം.ബി.എ (2019) അഡ്മിഷന്റെ ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യൂവും 27, 29, 30 തീയതികളിൽ പാളയം എസ്.ഡി.ഇ യിൽ നടത്തും.. വിശദവിവരങ്ങൾ www.ideku.net ൽ.
സൂക്ഷ്മപരിശോധന
അഞ്ചാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി (റെഗുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ് / 2011 അഡ്മിഷൻ) പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി 26 മുതൽ 30 വരെയുളള പ്രവൃത്തി ദിനങ്ങളിൽ റീ - വാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ X)ഹാജരാകണം.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എ ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ. പാർട്ട് മൂന്ന് അവസാന വർഷ ബി.കോം ആന്വൽ സ്കീം പ്രൈവറ്റ്, എസ്.ഡി.ഇ വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഒന്നാം വർഷ വിഷയങ്ങൾ സപ്ലിമെന്ററി പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ തടഞ്ഞുവെച്ചിരുന്ന ഫലം പ്രസിദ്ധീകരിച്ചു. പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് സെപ്തംബറിലെ സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴ കൂടാതെ സെപ്തംബർ രണ്ട് വരെയും 150 രൂപ പിഴയോടെ സെപ്തംബർ അഞ്ച് വരെയും 400 രൂപ പിഴയോടെ സെപ്തംബർ ഏഴ് വരെയും ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകൾ വഴി നടത്തുന്ന മൂന്നാം സെമസ്റ്റർ എം.എസ്സി കെമിസ്ട്രി, മെഡിസിനൽ കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി, ബയോകെമിസ്ട്രി പരീക്ഷാഫലം വെബ്സൈറ്റിൽ.
ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം 2019
എസ്.സി/എസ്.ടി, കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളേജായ എം.എസ്.എം കോളേജ്, കായംകുളം - എം.എ. മലയാളം കോഴ്സിന്റെ ഒഴിവുള്ള എസ്.സി/എസ്.ടി, കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്ക് 26ന് കായംകുളം എം.എസ്.എം കോളേജിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. രാവിലെ 11 വരെ ഹാജരാകുന്നവരിൽ നിന്നും റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രവേശനം നടത്തും. വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ്, ഫീസ്, നിലവിൽ ഓൺലൈൻ രജിസ്ട്രേഷൻ ഉള്ളവർ അതിന്റെ ഏറ്റവും പുതിയ പ്രിന്റൗട്ട്, ജാതി തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ കൊണ്ടുവരണം. സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ സമയം അനുവദിക്കുന്നതല്ല.
നിലവിൽ രജിസ്ട്രേഷൻ ഇല്ലാത്തവർ അഡ്മിഷന് വരുമ്പോൾ https://admissions.keralauniversity.ac.in/pg2019ലെ മാനേജ്മെന്റ് ക്വോട്ട രജിസ്ട്രേഷൻ പൂർത്തിയാക്കി ഓൺലൈൻ പ്രിന്റൗട്ട് കൊണ്ടുവരണം. അലോട്ട്മെന്റ് ലഭിച്ചാൽ ഉടൻ തന്നെ ഒടുക്കേണ്ട പ്രവേശന ഫീസ് (ജനറൽ/ എസ്.ഇ.ബി.സി. വിഭാഗങ്ങൾക്ക് 1040/- രൂപയും എസ്.സി./ എസ്.ടി. വിഭാഗങ്ങൾക്ക് 310/- രൂപയും) കൈയിൽ കരുതണം. ഇതിനായി കൂടുതൽ സമയം അനുവദിക്കില്ല. പ്രവേശന ഫീസ് മുൻപ് ഒടുക്കിയിട്ടുള്ള വിദ്യാർത്ഥികൾ തുക ഒടുക്കേണ്ട. അവർ തുക ഒടുക്കിയ രസീതിന്റെ പകർപ്പ് നിശ്ചയമായും കൈവശം സൂക്ഷിക്കണം.